





| ഇസ്രയേലിന്റേത് മനുഷ്യത്വരഹിത സമീപനം - ഐ.എസ്.എം |
|
|
|
| Saturday, 05 June 2010 10:12 |
|
കോഴിക്കോട്: പാലസ്തീനിലെ ജനങ്ങള്‍ക്കുള്ള എല്ലാവിധ സഹായ ഹസ്തങ്ങളും ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കപ്പല്‍വ്യൂഹത്തിനുനേരെ ഇസ്രായേല്‍നടത്തിയ അതിഭീകരമായ ആക്രമണമെന്ന് ഐ.എസ്.എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മധ്യപൂര്‍വ്വ ദേശത്തെ സമാധാനശ്രമങ്ങള്‍ ഇല്ലായ്മചെയ്യുന്ന ഈ മനുഷ്യത്വരഹിതമായ ആക്രമണത്തെ അപലപിക്കുന്നതോടൊപ്പം ഇസ്രയേലിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ യു.എന്‍. മുന്നോട്ട് വരണമെന്ന് യോഗം ആവശ്യപ്പെട്ടു. സമാധാന ശ്രമങ്ങള്‍ തുടരുന്നതിന് പകരം പാലസ്തീന്‍ അതിര്‍ത്തിയില്‍ പുതിയ ജൂതകുടിയേറ്റ മേഖലകള്‍ സ്ഥാപിച്ച് സംഘര്‍ഷം സൃഷ്ടിക്കാനുളള നീക്കത്തിനെതിരെ ലോകസമൂഹം ഐക്യപ്പെടണം. ലോകത്തിന്റെ ഏത് ഭാഗത്തും സൈനിക നടപടികളുമായി പോകുന്ന അമേരിക്ക, വര്‍ഷങ്ങളായി ഇസ്രയേല്‍ നടത്തുന്ന ഈ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഗൌരവപൂര്‍ണ്ണമായ നടപടികള്‍ സ്വീകരിച്ചില്ല എന്നത് അമേരിക്കയുടെ ഇരട്ടത്താപ്പ് നയമാണ് വ്യക്തമാക്കുന്നത്. പാലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ ശക്തമായി പ്രതികരിക്കണമെന്നും ലോകസമൂഹത്തിന്റെ ഇടപെടലിന് ആവശ്യമായ നടപടികള്‍ക്ക് ഇന്ത്യ നേതൃത്വം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ശാക്കിര്‍ അധ്യക്ഷത വഹിച്ചു. ജനല്‍ സെക്രട്ടറി ടി.കെ. അശ്റഫ്, നബീല്‍ രണ്ടത്താണി, ശംസുദ്ദീന്‍ പാലത്ത്, അബ്ദുല്‍ ഖാദര്‍ പറവണ്ണ, അബ്ദുറഹ്മാന്‍ അന്‍സാരി, അബ്ദുല്‍ ഹമീദ്, അഡ്വ. ഹബീബുറഹ്മാന്‍, കെ. സജ്ജാദ് എന്നിവര്‍ പ്രസംഗിച്ചു. |