close
Welcome To ISLAHIWORLD
 
 
UAE INDIAN ISLAHI CENTER
Click Here
ഇസ്ലാമിക് സെമിനാറിന് ഉജ്ജ്വല തുടക്കം PDF Print E-mail
Thursday, 25 February 2010 09:18

കുവൈത്ത്: ഇസ്ലാം മാനവരുടെ നേര്‍വഴി എന്ന പ്രമേയത്തെ ആസ്പദമാക്കി കുവൈത്ത് കേരള ഇസ്ലാഹി സെന്റര്‍ നടത്തുന്ന  രണ്ടാം ചതുര്‍ദിന ഇസ്ലാമിക് സെമിനാറിന് ഉജ്ജല തുടക്കം. ഫര്‍വാനിയ്യ ഗാര്‍ഡന്‍ ഗ്രൌണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ ടെന്റുകളിലാണ് നാലുദിവസം നീണ്തു നില്‍ക്കുന്ന സെമിനാര്‍ നടക്കുന്നത്.

 തൌഹീദി ആദര്‍ശ ഗരിമയും അതിന്റെ അമരത്വവും ഉദ്ഘോഷിച്ച ഇസ്ലാമിക് സെമിനാര്‍ കുവൈത്തിന്റെ നാനാഭാഗത്തുനിന്നും ഒഴികിയെത്തിയ നൂറ്കണക്കിന് പ്രവര്‍ത്തകരെ സാക്ഷിയാക്കി ഔഖാഫ് മന്ത്രാലയം ഡെ:അണ്ടര്‍ സെക്രട്ടറി ശൈഖ് ഇബ്റാഹീം അഹ്മദ് അസ്സ്വാലിഹ് ഉത്ഘാടനം ചെയ്തു. ഉപപ്രധാനമന്ത്രി റാഷിദ് അബ്ദുല്‍ മുഹ്സിന്‍ അഹമ്മാദിന്റെ സന്ദേശം അദ്ദേഹം സദസ്സിനെ അയിച്ചു.

കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തെ നേരായ വഴിയില് നയിക്കുന്നതിന് വേണ്ടി ഇസ്ലാഹി സെന്റര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ മനസ്സിലാക്കുകയും അഭിനന്ദിനങ്ങള്‍ അറിയിക്കുകയും ചെയ്ന്നു. ഈ സെമിനാറിനും ഇസ്ലാഹി സെന്ററിന്റെ എല്ലാദീനീ സേവനപ്രവര്‍ത്തനങ്ങള്‍ക്കും സര്‍വ്വസഹായവും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യന്‍ അമ്പാസിഡര്‍ ശ്രീ-അജയ് മല്ഹോത്ര, ഫിമ പ്രസിഡന്റ് സിദ്ധീഖ് വലിയകത്ത്, കേരള നദ്വത്തുð മുജാഹിദീന്‍ സെക്രട്ടറി കുഞ്ഞിമുഹമ്മദ് പറപ്പൂര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി.

സെമിനാറിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച സുവനീര്‍ 'നേര്‍വഴി' ടൊയോട്ടാ മാനേജര്‍ ഹിലാലിന് നല്കി ഇന്ത്യന്‍ ജാലിയാത്ത് പ്രതിനിധി ഖാലിദ് അല് സബ പ്രകാശനം ചെയ്തു. സി.ഡി. കാറ്റലോഗ് പ്രകാശനം ശൈഖ് ഖാലിദ് സിനാന്‍ നിര്‍വ്വഹിച്ചു. ലുലു മാനേജര്‍ അബ്ദുല്ഖാദര്‍ ഏറ്റുവാങ്ങി. ഖുര്‍ആന്‍ പരീക്ഷയിലെ വിജയികള്‍ക്ക് ശൈഖ് ഫലാഹ് അല് മുതൈരി സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ചടങ്ങില് സ്വാഗത സംഘം ചെയര്‍മാന്‍ പി.എന്‍. അബ്ദുല് ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറല് കണ്‍വീനര്‍ ടി.പി. അബ്ദുല് അസീസ് സ്വാഗതവും സുവനീര്‍ കമ്മറ്റി ശബീര്‍ നന്തി നന്ദിയും പറഞ്ഞു. എക്സിബിഷന്‍ കമ്മറ്റി ചെയര്‍മാന്‍ ഡോ: അമീര്‍, സ്പോണ്‍സര്‍ കമ്മിറ്റി ചെയര്‍മാന്‍ സാദിഖലി, സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല് ഖാദിര്‍ ലുലു എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.