





| സംവരണം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം-എം എസ് എം |
|
|
|
| Wednesday, 06 January 2010 06:38 |
|
ചാവക്കാട്: സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളെ മുഖ്യധാരയില്‍ എത്തിക്കുന്നതിന് ഭരണഘടനാഷില്പികള്‍ വിഭാവനം ചെയ്ത സംവരണ വ്യവസ്ഥകളെ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുജാഹിദ് സ്ടുടെന്റ്സ് മൂവ്മെന്റ് (എം എസ് എം)തൃശൂര്‍ ജില്ല സമിതി ചാവക്കാട് സംഘടിപ്പിച്ച ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥി സമ്മേളനം-ഹൈസെക്- ആവശ്യപ്പെട്ടു.സംവരണ വിഷയത്തില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നയനിലപാടുകള്‍ സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് വഴങ്ങി അടിയറ വെക്കാനുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നീക്കം പ്രതിഷേധാര്‍ഹാമാണ്.സമ്മേളനം കെ പി സി സി ന്യൂനപക്ഷ ചെയര്‍മാന്‍ കെ കെ കൊച്ചുമുഹമ്മദ് ഉദ്ഘാടനം ചെയ്തു.ധാര്‍മികബോധം തിരിച്ചറിഞ്ഞ യഥാര്‍ത്ഥ വിദ്യാര്‍ഥി പ്രസ്ഥാനമാണ് എം എസ് എംഎന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.എം എസ് എം തൃശൂര്‍ ജില്ല പ്രസിഡന്റ് ഫാസില്‍ എം എം അധ്യക്ഷത വഹിച്ചു.കെ എന്‍ എം തൃശൂര്‍ ജില്ല സെക്രട്ടറി പി കെ അബ്ദുല്‍ജബ്ബാര്‍ മൌലവി ഐ എസ് എം ജില്ല സെക്രട്ടറി വി എച് ഹുസൈന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു .ഫിറോസ് സ്വലാഹി,ഷമീര്‍ മദീനി, ലിയാഖ്‌അത് സ്വലാഹി. ഇസഹാക്ക് പാലക്കാട് ഇര്‍ഫാന്‍ സ്വലാഹി എന്നിവര്‍ വിവിധ സെഷനുകളിലായി പഠന ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.എം എസ് എം ജില്ല സെക്രട്ടറി മുഹമ്മദ് ലുത്ഫി,അനസ് വി എ,ഫൈസല്‍ ,ഖലീല്‍ ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു |