close
Welcome To ISLAHIWORLD
 
 
UAE INDIAN ISLAHI CENTER
Click Here
ജീവിതം പച്ചപിടിക്കുമ്പോള്‍ കടപ്പാടുകള്‍ മറക്കരുത് മോയിന്‍ കുട്ടി മദനി PDF Print E-mail
Thursday, 31 December 2009 13:29

ജിദ്ദ: സുഖ-ദുഖ സമ്മിശ്രമായ മനുഷ്യ ജീവിതത്തിലെ ഇരു അവസ്ഥകളും ദൈവീക പരീക്ഷണങ്ങളാണെന്ന തിരിച്ചറിവോടെ ഉത്തരവാദിത്ത നിര്‍വ്വഹണത്തില്‍ വീഴ്ചകള്‍ സംഭവിച്ച് പോകാതെ അവ രണ്ടും ദൈവീക പ്രീതിക്ക് നിമിത്തങ്ങളായി മാറ്റാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന ജിദ്ദാ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രബോധകന്‍ മോയിന്‍ കുട്ടി മദനി അഭിപ്രായപ്പെട്ടു. സെന്റര്‍ ഓഡിറ്റോറിയത്തില്‍ കാലപ്പകര്‍ച്ചകള്‍ നമുക്ക് നല്‍കുന്ന സന്ദേശം എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിഭ്രമജനകമായ കാലത്തിന്റെ ഗതിവേഗത അന്ത്യത്തിലേക്കുള്ള മനുഷ്യന്റെ യാത്രയെ ത്വരിതപ്പെടുത്തുകയാണ്. ആയുസ്സിന്റെ നല്ലൊരുഭാഗം ഉറങ്ങിയും കളിച്ചും വാര്‍ദ്ധക്യത്തിന്റെ ആലസ്യത്തിലും കഴിച്ചുകൂട്ടുന്ന മനുഷ്യന് അനന്തമായ പാരത്രികമോക്ഷത്തന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കിട്ടുന്ന സമയം പരിമിതമാണ്.

അത് ഉപയോഗപ്പെടുത്തി ജീവിതം സാര്‍ത്ഥമാക്കുന്നവരാണ് സമര്‍ത്ഥന്‍ എന്ന പ്രവാചക വചനം പ്രവര്‍ത്തന മേഖലയില്‍ സജീവത പുലര്‍ത്താന്‍ നമുക്ക് പ്രചോദനമാകണം. ജീവിതത്തില്‍ കൈവരുന്ന സമൃദ്ധിയിലും വിശാലതയിലും സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള കടമകള്‍ മറന്ന് മനുഷ്യന്‍ ജീവിക്കുമ്പോള്‍ പ്രകൃതി ദുരന്തങ്ങള്‍ അവനെ വേട്ടയാടുന്ന അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍കൊള്ളാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. ഒരു ജനത തങ്ങളുടെ നിലപാടുകളില്‍ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവര്‍ക്ക് നല്‍കിയ അനുഗ്രഹങ്ങളെ മാറ്റുകയില്ല എന്ന ഖുര്‍ആനിന്റെ ഓര്‍മ്മപ്പെടുത്തല്‍ എല്ലാവരും കരുതിയിരിക്കണമെന്നും മദനി പറഞ്ഞു.സെന്റര്‍ പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. അബ്ദുറസാഖ് കൊടുവള്ളി സ്വാഗതവും ശിഹാബ് സലഫി നന്ദിയും പറഞ്ഞു.