





| അബ്ദുറഹ്മാന്‍ സലഫി നാളെ അല്‍മനാറില്‍ |
|
|
|
| Wednesday, 30 December 2009 08:23 |
|
ദുബൈ: യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, അല്‍ഖൂസ് അല്‍മനാര്‍ ഖുര്‍ആന്‍ സ്റെഡി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നാളെ (വ്യാഴം) രാത്രി 8.30 ന് സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ പ്രമുഖ പണ്ഡിതനും കെ.എന്‍.എം സംസ്ഥാന സെക്രട്ടറിയും എടവണ്ണ ജാമിഅ: നദ്വിയ്യ: ഡയറക്ടറുമായ അബ്ദുറഹ്മാന്‍ സലഫി പ്രഭാഷണം നടത്തും. യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് എ.പി. അബ്ദുസ്സമദ് അധ്യക്ഷത വഹിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 04 3394464. ജനുവരി 21,22,23,24 തിയ്യതികളില്‍ നടക്കുന്ന എടവണ്ണ ജാമിഅ: നദ്വിയ്യയുടെ 45ാം വാര്‍ഷിക സമ്മേളത്തിലേക്ക് അഥിതികളെ ക്ഷണിക്കുന്നതിനുവേണ്ടിയാണ് അദ്ദേഹം യു.എ.ഇയില്‍ എത്തിയത്. സമ്മേളനത്തില്‍ ലോക പ്രശസ്ത പണ്ഡിതന്‍മരും നേതാക്കളും സംബന്ധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. |