





| നമ്മെക്കുറിച്ച് ഒരല്പം |
|
1979 സപ്തംബറില്‍ ദുബായിലെ ഏതാനും ഇസ്‌ലാഹി പ്രവര്‍ത്തകരുടെ ഒരു സംഗമത്തിലാണ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ എന്ന സംഘടന രൂപീകൃതമായത്. കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാന രംഗത്ത് പ്രവര്‍ത്തിച്ചു പരിചയമുള്ളവര്‍ ഉപജീവനാര്‍ത്ഥം ഗള്‍ഫില്‍ വന്നപ്പോള്‍ ഒഴിവുസമയങ്ങള്‍ ഗുണപരമായ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിച്ചപ്പോള്‍ ഉരുതിരിഞ്ഞു വന്നതാണ് ഇന്ന് ഗള്‍ഫിലുടനീളം പരന്നുകിടക്കുന്ന ഇസ്‌ലാഹീ സെന്റെറുകള്‍. വെടിപറഞ്ഞും വിഡ്ഢിപ്പെട്ടിയുടെ മുന്നിലിരുന്നും സമയം കൊല്ലുന്ന പ്രവാസികള്‍ക്ക് ഐഹികവും പാരത്രികവുമായ ജീവിതത്തിന് ഉപയുക്തമാകുമാറ് ഒഴിവു സമയം വിനിയോഗിക്കുവാന്‍ സെന്റര്‍ രൂപീകരണത്തോടെ സാധിക്കുകയായിരുന്നു. ഇസ്‌ലാമിനെ അതിന്റെ അടിസ്ഥാന സ്രോതസ്സായ ഖുര്‍ആനിലൂടെയും അതിന്റെ ജീവിതാവിഷ്‌ക്കാരമായ തിരുനബിയുടെ ചര്യകളിലൂടെയും അടുത്തറിയാന്‍ അവസരമൊരുക്കുക എന്നതാണ് ഇസ്‌ലാഹി സെന്റര്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ദൌത്യം. കുഞ്ഞിമുഹമ്മദ് അന്‍സാരി, മുഹ്‌യുദ്ദീന്‍ മദനി, സി. സെയ്തൂട്ടി, അലവിക്കുട്ടി അന്‍സാരി, പി. സെയ്താലിക്കുട്ടി തുടങ്ങിയവരയിരുന്നു സ്ഥാപക നേതാക്കള്‍. അവരുടെ ആത്മാര്‍ത്ഥമായ പരിശ്രമം ഈ സംഘടന പിറവിയെടുക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്.സ്വന്തമായ ഓഫീസോ സൌകര്യങ്ങളോ ഇല്ലാതിരുന്ന പ്രാരംഭദശ അതിവേഗം പിന്നിടുകയും ഏതാനും മാസങ്ങള്‍ക്കകം ഓഫീസും അനുബന്ധ സൌകര്യങ്ങളും ഉണ്ടാവുകയും ചെയ്തു. യു.എ.ഇ.യുടെ എല്ലാ എമിറേറ്റുകളിലും സെന്ററിന് ശാഖകളും ഉണ്ടായി. പി. മുഹ്‌യുദ്ദീന്‍ മദനിയായിരുന്നു സ്ഥാപക പ്രസിഡണ്ട്. വൈകുന്നേരങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മദ്‌റസ പഠനവും പൊതുജനങ്ങള്‍ക്ക് വാരാന്ത ഖുര്‍ആന്‍ ക്ലാസ്സുകളും ആരംഭിച്ചു. ക്രമേണ പൊതുഹാളുകളിലും പള്ളികളിലും പ്രഭാഷണങ്ങളും ക്ലാസുകളുമായി സെന്റര്‍ പ്രവര്‍ത്തനം പുരോഗതിയിലേക്ക് കുതിക്കുകയായിരുന്നു. ഇസ്‌ലാമിന്റെ സത്യസന്ദേശം മനസ്സിലാക്കനും ഇസ്‌ലാമിനെ കുറിച്ച് അബദ്ധ ധാരണകള്‍ അകറ്റാനും മുഴുവന്‍ മനുഷ്യര്‍ക്കും അവസരമൊരുക്കുകയെന്ന മഹത്തായ ദൗത്യനിര്‍വഹണത്തിന് വേണ്ടിയുള്ള ആവശ്യകരമായ പ്രവര്‍ത്തനങ്ങളാണ് സെന്റര്‍ നടത്തിവരുന്നത്. മുസ്‌ലിംകള്‍ക്കിടയില്‍ കടന്നുകൂടിയിട്ടുള്ള ഇസ്‌ലാമിക വിരുദ്ധാശയങ്ങളും ആചാരങ്ങളും മാറ്റി അവരെ വിശ്വാസപരമായും കര്‍മ്മപരമായും സംസ്ക്കരിക്കേണ്ട ബാധ്യത നമ്മിലര്‍പ്പിതമാണ്. അബദ്ധജടിലമായ വിശ്വാസാചാരങ്ങളില്‍ നിന്നും അനാചാരങ്ങളുടെ അന്ധകാരങ്ങളില്‍ നിന്നും യഥാര്‍ത്ഥ തൗഹീദിലേക്കും സച്ചരിതരായ സലഫുകളുടെ മാര്‍ഗ്ഗത്തിലേക്കും സമുദായത്തെ നടത്തുകയെന്ന ശ്രമകരവും സുപ്രധാനവുമായ ബാധ്യത സെന്റര്‍ പ്രവര്‍ത്തകര്‍ ഒരു തപസ്യയായി ഏറ്റെടുത്തിരിക്കുന്നു. പ്രവര്‍ത്തന ലക്ഷ്യങ്ങള്‍1. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും (നബി ചര്യ) പൂര്‍വ്വ പണ്ഡിത ശ്രേഷ്ടരുടെ രീതിശാസ്ത്രമനുസരിച്ച് മനസ്സിലാക്കി മുസ്‌ലികള്‍ക്കിടയില്‍, വിശേഷിച്ചും മലയാളീ മുസ്‌ലികള്‍ക്കിടയില്‍ പ്രബോധനം നടത്തുക. 2. ബഹുദൈവ വിശ്വാസം (ശിര്‍ക്ക്), അനാചാരങ്ങള്‍ (ബിദ്അത്ത്), അന്ധവിശ്വാസം എന്നിവയില്‍ നിന്ന്‍ മുസ്‌ലിംകളെ സംസ്കരിക്കുക. 3. കേരള മുസ്‌ലികള്‍ക്കിടയില്‍ മതവിഞ്ജാനവും അറബി ഭാഷാ ജ്ഞാനവും വളര്‍ത്തുക. 4. വിശുദ്ധ ഖുര്‍ആനിന്റെ അര്‍ത്ഥവും വ്യാഖ്യാനവും ഭാഷാ ഭാഷയും പാരായണവും സമന്വിതമായും വ്യവസ്ഥാപിതമായും പഠിപ്പിക്കുക. 5. മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംവിധാനിക്കുക. 6. മലയാളം, അറബി, ഇംഗ്ലീഷ് തുടങ്ങിയ വ്യത്യസ്ത ഭാഷകളിലെ ഇസ്‌ലാമിക ഗ്രന്ഥങ്ങളും ഓഡിയോ വീഡിയോ കാസറ്റുകളും ഉള്‍ക്കൊള്ളുന്ന ലൈബ്രറികള്‍ സ്ഥാപിക്കുക. 7. പ്രഭാഷണങ്ങള്‍, പഠന ക്യാമ്പുകള്‍, സെമിനറുകള്‍ എന്നിവ സംഘടിപ്പിക്കുക.
8. അമുസ്‌ലിംകള്‍ക്കിടയില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്താനാവശ്യമായ പുസ്തകങ്ങള്‍, ഓഡിയോ-വീഡിയോ കാസറ്റുകള്‍, സി.ഡി.കള്‍ എന്നിവ വിതരണം ചെയ്യുക.
ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തനങ്ങളിലൂടെ.1. യു.എ.ഇ.യിലെ എല്ലാ ശാഖകളിലും വിശുദ്ധ ഖുര്‍ആനിന്റെ അര്‍ത്ഥവും വ്യാഖ്യാനം, ഭാഷാപഠനം, പാരായണം എന്നിവയില്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഖുര്‍ആന്‍ ഹദീഥ് ലേണിംഗ് സ്കൂള്‍. 2. വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ ശാഖകളിലും മദ്രസകള്‍. 3. യു.എ.ഇ.യുടെ എല്ലാ ഭാഗങ്ങളിലും സെന്ററിന്റെ കീഴില്‍ മുഴുസമയ പ്രബോധന പ്രവര്‍ത്തകര്‍. 4. എല്ലാ യൂണിറ്റുകളിലും ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍, ഓഡിയോ-വീഡിയോ സി.ഡി കാസറ്റുകള്‍ എന്നിവയടിങ്ങിയ ലൈബ്രറികള്‍. 5. യു.എ.ഇ.യിലെ വിവിധ പള്ളികളില്‍ സ്ഥിരമായി നടത്തപ്പെടുന്ന മതപഠന ക്ലാസുകള്‍, മലയാള ഖുതുബ, ഖുതുബ പരിഭാഷ. 6. പ്രമുഖ ഹജ്ജ്, ഉംറ കോണ്‍ട്രാക്ടര്‍മാരുമായി സഹകരിച്ചുകൊണ്ട് ഉംറ സര്‍വ്വീസുകള്‍.
7. അശരണര്‍ക്കും അഗതികള്‍ക്കും വേണ്ടി റിലീഫ് പ്രവര്‍ത്തനങ്ങള്‍.
8. യു.എ.ഇ. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ എമിറേറ്റുകളിലെ ഇംഗ്ലീഷ് മീഡിയം മീഡിയം സ്കൂളുകളില്‍ പഠിപ്പിക്കുന്ന ‘സ്റ്റഡീസ് ഇന്‍ ഇസ്ലാം’ എന്ന ഇംഗ്ലീഷ് ഭാഷയിലുള്ള പുസ്തക ശൃഖലയുടെ പ്രസാധനം ഏറ്റെടുത്ത് നടത്തുന്നു. (ഈ പുസ്തകം ചില ഗള്‍ഫ്/യൂറോപ്യന്‍ രാജ്യങ്ങളിലും പഠിപ്പിക്കപ്പെടുന്നു. 9. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടി കലാ-വിഞ്ജാനമത്സരങ്ങള്‍. |