close
Welcome To ISLAHIWORLD
 
 
UAE INDIAN ISLAHI CENTER
Click Here

From Hadith Books

Listen Holy Quran Online

Listen Quran Online

Upcoming Events

No events
Become A Member
കെ.എന്‍.എം ഒറ്റപ്പാലം മണ്ഡലം സമ്മേളനത്തിന് ഒരുക്കങ്ങളായി PDF Print E-mail
Sunday, 20 December 2009 10:33

ഒറ്റപ്പാലം: മതത്തെ അറിയുക പ്രമാണങ്ങളിലൂടെ എന്ന പ്രമേയവുമയി നാളെ ചുനങ്ങാട് മലപ്പുറത്ത് നടക്കുന്ന കെ.എന്‍.എം ഒറ്റപ്പാലം സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മൂന്നു സെഷനുകളിലായി നടക്കുന്ന സമ്മേളനം ഉച്ച് 1.30ന് ആരംഭിച്ച് രാത്രി 10 മണിവരെ നീണ്ടു നില്‍ക്കും.

ആദ്യ സെഷനില്‍ കുടുംബം, മതം, സമാധാനം എന്ന വിഷയത്തില്‍ അബ്ദുറഷീദ് ചളവറ സംസാരിക്കും. രണ്ടാം സെഷനില്‍ സാംസ്കാരിക സമ്മേളനം എം. ഹംസ എം.എല്‍എ ഉദ്ഘാടനം ചെയ്യും.  ഉദ്ഘാന സമാപന സമ്മേളനങ്ങലായി പ്രമുഖ പണ്ഡിതന്‍മാരും വ്യക്തിത്വങ്ങളും പങ്കെടുക്കും.

 
എം.ജി.എം വനിതാ സമ്മേളനം നാളെ മലപ്പുറത്ത് PDF Print E-mail
Sunday, 20 December 2009 10:18

മലപ്പുറം: നവോത്ഥാനത്തിന് നേതൃത്വം നല്‍കാന്‍ സ്ത്രീകളെ സജ്ജാരാക്കുക എന്ന ലക്ഷ്യത്തോടെ കേരള നദ്വത്തുല്‍ മുജാഹിദ് വനിതാ വിഭാഗമായ എം.ജി.എം ഈസ്റ്റ് ജില്ലാ സമ്മേളനം നാളെ രാവിലെ 9 മണി മുതല്‍ മലപ്പുറം വാരിയന്‍കുന്നല്‍ സ്മാരക ടൌണ്‍ ഹാളില്‍ നടക്കും. വനിതകള്‍ക്കു നേര്‍മഴി  എന്ന പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. 

 
എം.എസ്.എം ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥി സമ്മേളനം നാളെ PDF Print E-mail
Sunday, 20 December 2009 10:14
മലപ്പുറം: എം.എസ്.എം ഈസ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹൈസെക് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥി സമ്മേളനം നാളെ രാവിലെ 9 മണിക്ക് വണ്ടൂര്‍ സിയന്ന ഓഡിറ്റോറിയത്തില്‍  നടക്കും. അധാര്‍മികതക്കെതിരെ വിദ്യാര്‍ത്ഥി മുന്നേറ്റം എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി എം.എസ്.എം സംഘടിപ്പിച്ച് വരുന്ന ക്യാമ്പിയിന്റെ ഭാഗമാണ് സമ്മേളനം.

അധാര്‍മ്മികതക്കെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.  കെ.എന്‍.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി. അബ്ദുല്‍ ഖാദിര്‍ മൌലവി സമ്മേളനം ഉദ്ഘാടനം ചെയ്യും.

 
ആദര്‍ശസമരം അനിവാര്യം: അനസ് മൗലവി PDF Print E-mail
Sunday, 20 December 2009 10:13

കുവൈറ്റ്: കേരളത്തില്‍ ഇസ്ലാഹി പ്രസ്ഥാനം പതിറ്റാണ്ടുകളായി നിര്‍വഹിച്ചുവരുന്ന പ്രബോധന നവോത്ഥന പ്രവര്‍ത്തനങ്ങളാണ് മുസ്ലിം സമൂഹത്തില്‍ വിശ്വാസ സംസ്കരണത്തിനും സാംസ്കാരിക നവജാഗരണത്തിനും വിദ്യാഭ്യാസ പുരോഗതിക്കും ചാലക ശക്തിയായി വര്‍ത്തിച്ചതെന്നും എല്ലാ എതിര്‍പ്പുകളെയും അവഗണിച്ചുകൊണ്ടുള്ള പ്രസ്തുത ആദര്‍ശസമരം വര്‍ധിതവീര്യത്തോടെ അനിവാര്യമാക്കുന്ന സാഹചര്യങ്ങളാണ് നിലവിലുള്ളതെന്നും അഹമദ് അനസ് മൗലവി പ്രസ്താവിച്ചു. കുവൈറ്റ് കേരള ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ വിഷയവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 
ജാമിഅ നദ്വിയ്യ സമ്മേളനം വിപുലമായ ഒരുക്കം PDF Print E-mail
Saturday, 19 December 2009 16:23

കോഴിക്കോട്: മലബാറിന്‍രെ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളില്‍ നിറസാന്നിദ്ധ്യമായി നാലരപതിറ്റാണ്ട് പിന്നിടുന്ന എടവണ്ണ ജാമിഅ നദ്വിയ്യ വാര്‍ഷിക സമ്മേളനം ജനുവരി 21,22,23,24 തിയ്യതികളില്‍ എടവണ്ണ സ്വലാഹ് നഗറില്‍ നടക്കും. സമ്മേളനം ചരിത്ര സംഭവമാക്കാനുള്ള ഒരുക്കങ്ങളാണ് നടന്നുവരുന്നത്.

ചതുര്‍ദിന വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി അന്താരാഷ്ട്ര പണ്ഡിത സമ്മേളനം, ന്യൂനപക്ഷ സമ്മേളനം, ആദര്‍ശ സംവാദം, വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം, മീഡിയാ കോണ്‍ഫ്രന്‍സ്, സമാപന പൊതു സമ്മേളനം എന്നിവ നടക്കുമെന്ന് സംഘാടകര്‍ അറിയിയ്യിച്ചു. ലോകപ്രശസ്ത സലഫി പണ്ഡിതര്‍, നേതാക്കള്‍, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, എം.പി.മാര്‍ എം.എല്‍.എ.മാര്‍, മറ്റു ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന നേതാക്കള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. നാല്പത്തിയഞ്ച് വര്‍ഷം പിന്നിടുന്ന ജാമിഅ നദ്വിയ്യയില്‍ ഇപ്പോള്‍ രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തിവരുന്നുണ്ട്. അറബിക്, ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകള്‍ക്ക് പുറമെ ബി.എഡ്. ടി.ടി.സി, ശരീഅത്ത് കോളേജ്, ഹദീസ് ഫാക്വല്‍റ്റി എന്നിവയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

കേരളത്തിന് അകത്തും പുറത്തും അറിയപ്പെടുന്ന പണ്ഡിതരെയും വിദ്യാഭ്യാസ പ്രവര്‍ത്തകരെയും വര്‍ത്തെടുക്കുന്നതില്‍ ജാമിഅക്ക് അനല്‍പ്പമായ സംഭാവനയര്‍പ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.വാര്‍ഷിക സമ്മേളനത്തിന്റെ വിജയത്തിന് സംസ്ഥാന തലത്തില്‍ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ ജില്ലാതലത്തിലും സ്വാഗത സംഘം രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങി.

 
<< Start < Prev 11 12 13 14 15 16 17 18 19 20 Next > End >>

Page 19 of 32

QTube - (Small Clip of Inspirational Talk)