close
Welcome To ISLAHIWORLD
 
 
UAE INDIAN ISLAHI CENTER
Click Here

From Hadith Books

Listen Holy Quran Online

Listen Quran Online

Upcoming Events

No events
Become A Member
ക്യൂ.എച്ച്.എല്‍.എസ് വാര്‍ഷിക പരീക്ഷഫലം പ്രസിദ്ധീരിച്ചു PDF Print E-mail
Tuesday, 31 August 2010 09:53

കോഴിക്കോട്: ക്യൂ.എച്ച്.എല്‍.എസ് വാര്‍ഷിക പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. അഞ്ച് മര്‍ഹലകളിലായി നടന്ന പരീക്ഷയില്‍ 16 പേര്‍ റാങ്ക് ജേതാക്കളായി. ഖുര്‍ആനും ഹദീസും ആധാരമാക്കി പ്രത്യേകം തയ്യാറാക്കിയ സിലബസ് അടിസ്ഥാനമാക്കിയാണ് ക്യൂ.എച്ച്.എല്‍.എസ്. ക്ളാസുകള്‍ നടന്നുവരുന്നത്. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ പഠിതാക്കളായ അനൌപചാരിക വിദ്യാഭ്യാസ സംരംഭമാണ് ക്യൂ.എച്ച്.എല്‍.എസ്.

പ്രായഭേദ്യമന്യെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ക്യൂ.എച്ച്.എല്‍.എസ്സില്‍ പഠിതാക്കളാണ്. റാങ്ക് ജേതാക്കള്‍ക്ക് സപ്തംബറില്‍ നടക്കുന്ന ക്യൂ.എച്ച്.എല്‍.എസ് സംസ്ഥാന സംഗമത്തില്‍ അവര്‍ഡുകളും ഗ്രന്ഥങ്ങളും വിതരണം ചെയ്യും.

 
പ്രവാചക നിന്ദകരുടെ അജണ്ട പ്രബുദ്ധ ലോകം തിരിച്ചറിയുക - എം.എം. അക്ബര്‍ PDF Print E-mail
Saturday, 28 August 2010 06:21

ദുബൈ: ലോകം സ്നേഹിക്കുന്ന മുഹമ്മദ് നബിയെ നിന്ദിക്കാന്‍ ഒരുങ്ങി പുറപ്പെട്ട ആധുനിക അബൂലഹബുമാരെ തിരിച്ചറിയാന്‍ മാനവികലോകം തയ്യാറാകണമെന്ന് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം. അക്ബര്‍ ആഹ്വാനം ചെയ്തു. നന്മ മാത്രം പറയുകയും പ്രവര്‍ത്തിക്കുകയും തിന്മകളുടെ ഉച്ഛാടനത്തിനു അഹോരാത്രം പണിയെടുക്കുകയും മനുഷ്യന്റെ ഇഹപര വിജയത്തിനുള്ള രജതപാത കാണിച്ചുതരികയും ചെയ്ത പ്രവാചകനെ അകാരണം അവമതിക്കുന്നതിനു പിന്നിലെ ദുരുദ്ദേശം മാനവരാശി പ്രത്യേകിച്ച് വിശ്വാസിസമൂഹം കാണാതെ പോകരുതെന്ന് അദ്ദേഹം പറഞ്ഞു. ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പതിനാലാം സെഷനോടനുബന്ധിച്ച് ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ പ്രവാചകനിന്ദ:എന്തിനുവേണ്ടി? എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 പ്രത്യാശയോടെയും പ്രതീക്ഷയോടെയും പഠിക്കാനും ഉള്‍ക്കൊള്ളാനം തയ്യാറുള്ള മനുഷ്യരില്‍ ഇസ്ലാമിന്റെ സന്ദേശം എത്തരുതെന്ന് നിര്‍ബന്ധബുദ്ധിയുള്ളവരാണു ഇത്തരം നീചവൃത്തിക്ക് പിന്നില്‍. അവരെ ചരിത്രത്തിലെംബാടും കാണാന്‍ സാധിക്കും. അവര്‍ സ്വയം നിന്ദ്യരായ ചരിത്രം മാത്രമേ ഉള്ളൂ. ചരിത്രത്തിന്റെ പല ദശാസന്ധികളും ഇസ്ലാമിനെയും അതിന്റെ പ്രവാചകനെയും പരിഹസിച്ചുവരുടെയും നിന്ദിച്ചവരുടെയും ചരിത്രമുദ്ധരിച്ചുകൊണ്ട് അദ്ദേഹം സമര്‍ത്ഥിച്ചു. ജീവിക്കുന്ന മതം ഒന്നേയുള്ളൂ. ഇസ്ലാമാണ്. ലോകത്തിത്രമാത്രം ഈ മതം അവഹേളിക്കപ്പെടുന്നതും ഇത് കൊണ്ട്. പ്രവാചകനെതിരെ സംസാരിക്കുന്നവര്‍ക്ക് അതിന്റെ സ്വാതന്ത്രമുണ്ട്. പക്ഷെ, വിമര്‍ശനമുന്നയിക്കുന്നവര്‍ക്ക് അതിന്റെ കാരണം കൂടി പറയേണ്ട ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിമര്‍ശനവും തെറി വിളിയും രണ്ടും രണ്ടാണ്. ഇന്ന് ഇസ്ലാമിനെതിരെ നടക്കുന്നത് പ്രചണ്ഡമായ പരിഹാസവും തെറിവിളിയുമാണ്. അതാകട്ടെ ആസൂത്രിതവും!

 

 
എം എസ് എം ഖുര്ആന് വിജ്ഞാന പരീക്ഷ 800 കേന്ദ്രങ്ങളില് PDF Print E-mail
Saturday, 28 August 2010 06:11

 

കോഴിക്കോട് : എം എസ് എം സംസ്ഥാനസമിതി  സംഘടിപ്പിക്കുന്ന പതിനാലാമത് അഖിലകേരള ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ നാളെ  സംസ്ഥാനത്തെ 800 കേന്ദ്രങ്ങളില്‍ നടക്കും . വിശുദ്ധഖുര്‍ആന്‍ മാനവര്‍ക്ക് മാര്‍ഗ്ഗദീപം   എന്ന റമദാന്‍ കാമ്പയിന്റെ ഭാഗമായാണ് പരീക്ഷ നടക്കുന്നത്. ഖുര്‍ആന്‍ അവതരിച്ച മാസത്തില്‍ ഖുര്‍ആന്‍ പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്ത് നടക്കുന്ന ഏറ്റവും ബ്രഹ്യത്തായ ജനകീയ പരീക്ഷയാണിത്. പ്രായഭേദമന്യെ സമൂഹത്തിന്റെനാനാ തുറയിലുള്ളവര്‍ പരീക്ഷയെഴുതും.

പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനായ മുഹമ്മദ് അമാനി മൌലവി  രചിച്ച വിശുദ്ധഖുര്‍ആന്‍ വിവരണത്തിലെ ഏഴാം അധ്യായത്തെ( സുറത്തു അഅ്റാഫ് ) അടിസ്ഥാനമാക്കിയാണ് പരീക്ഷ നടക്കുന്നത്.പ്രാഥാമിക പരീക്ഷയില്‍  എണ്‍പതു ശതമാനം മാര്‍ക്കുനേടുന്നവരെ പങ്കെടുപ്പിച്ച്  ഒക്ടേബര്‍ 17ന് ഫൈനല്‍ പരീക്ഷനടക്കും . ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം  പതിനായിരം ,ഏഴായിരത്തി അഞ്ഞൂറ്, അയ്യായിരം രൂപയും വിലപിടിപ്പുള്ള ഗ്രന്ഥങ്ങളും വിതരണം ചെയ്യും .

രാവിലെ പത്തുമുതല്‍ 12 വരെയാണ് പരീക്ഷ . സംസ്ഥാനത്തിനു പുറമെ മൈസൂര്‍ ബംഗ്ളൂര്‍ , കുടക് ,ചെന്നൈ, മംഗലാപുരം എന്നിവിടങ്ങളിലും പരീക്ഷനടക്കും.

 

 
ഹുസൈന്‍ സലഫിയുടെ റമദാന്‍ പ്രഭാഷണം അജ്മാനില്‍ PDF Print E-mail
Saturday, 28 August 2010 05:41

അജ്മാന്‍: അജ്മാന്‍ മതകാര്യവകുപ്പിന്റെ പ്രത്യേക അനുമതിയോടെ അജ്മാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണം സെപ്തംബര്‍ 2 വ്യാഴാഴ്ച അജ്മാന്‍ കറാമയിലെ ഖല്‍ഫാന്‍ മസ്ജിദില്‍ വെച്ച് നടക്കും. നന്മയിലേക്ക് മുന്നേറുക എന്ന വിഷയത്തില്‍ പ്രമുഖ ഇസ്ലാഹി പണ്ഡിതന്‍ ഹുസൈന്‍ സലഫി പ്രഭാഷണം നടത്തും. ഇസ്ത്രീകള്‍ക്ക് പ്രത്യേക്കും സൌകര്യമുണ്ടായിക്കും. തറാവീഹ് നമസ്കാര ശേഷമാണ് പ്രഭാഷണം ആരംഭിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 050 9912574, 050 6556601, 050 6321153, 0505672875
 
പഠന ക്യാമ്പും സമൂഹ നോമ്പുതുറയും PDF Print E-mail
Saturday, 28 August 2010 05:26
 

കുവൈത്ത്: കുവൈത്ത് കേരള ഇസ്ളാഹി സെന്റര്‍ ശനിയാഴ്ച  ഫൈഹയിലും ഫഹാഹീലിലും പഠന ക്യാമ്പും സമൂഹ നോമ്പുതുറയും സംഘടിപിക്കുന്നു.  ഫൈഹ ബൈതുദ്ദവയില്‍ (മസ്ജിദ് അഹമദ് ബിന്‍ ഹമ്പലിനു എതിര്‍വശം) അസ്വര്‍ നമസ്കാര ശേഷം നടക്കുന്ന പഠന ക്യാമ്പില്‍ അബ്ദുല്‍ റഊഫ് നദസ്ളവി  'മുസ്ളിമിന്‍റെ ധര്‍മ്മം', അബ്ദുല്‍ മജീദ് സ്വലാഹി  'നന്മയിലേക്ക്' എന്നിവര്‍ ക്ളാസ്സ് എടുക്കും ഫഹാഹീല്‍ ഫോര്‍ യു കമ്മ്യൂണിറ്റി ഹാളില്‍ 5 മണിക്ക് നടക്കുന്ന പഠന ക്യാമ്പില്‍ അഹമദ് അനസ് മൌലവി  'വ്രതം ജീവിത വിശുദ്ധിക്ക്' ക്ളാസ്സ് എടുക്കും എല്ലാവരെയും സമൂഹ നോമ്പു തുറയിലേക്കും, പഠന ക്ളാസ്സിലേക്കും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 22432079, 23915217 എന്നീ നമ്പറുകളില്‍ ബന്ധപെടുക

 
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>

Page 2 of 32

QTube - (Small Clip of Inspirational Talk)