close
Welcome To ISLAHIWORLD
 
 
UAE INDIAN ISLAHI CENTER
Click Here

From Hadith Books

Listen Holy Quran Online

Listen Quran Online

Upcoming Events

No events
Become A Member
“സമ്പന്നത സര്‍വ നാശത്തിനോ” മത പഠന ക്ലാസ്സ്‌ PDF Print E-mail
Monday, 17 May 2010 06:43

കുവൈത്ത്: കേരള ഇസ്ലാഹി സെന്റര്‍ ദഅവ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ മെയ്‌-17 തിങ്കളാഴ്ച 6.30-മണിക്ക് മങ്കഫ് മലയാളം ഖുതുബ നടക്കുന്ന പള്ളിയില്‍ മത പഠന ക്ലാസ്സ്‌ സംഘടിപിക്കുന്നു. കുവൈത്തില്‍ സന്ദര്‍ശനം നടത്തുന്ന പ്രമുഖ പ്രാസംഗികന്‍ ജൗഹ൪ അയനിക്കോട് സമ്പന്നത സര്‍വ നാശത്തിനോഎന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ്‌ എടുക്കുന്നതായിരിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം. വിശദ വിവരങ്ങള്‍ക്ക് 22432079 / 23915217 എന്നീ നമ്പരുകളില്‍ ബന്ധപെടവുന്നതാണ്.

 
സുന്നി മുജാഹിദ് സംവാദങ്ങളിലൂടെ.... 19,20 തിയ്യതികളില്‍ PDF Print E-mail
Friday, 14 May 2010 04:37

കുറ്റിച്ചിറ: അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചരങ്ങളില്‍ വിമുക്തമാക്കുന്നതിന് ഇസ്ലാഹി പണ്ഡിതന്മാര്‍ സഹിച്ച ത്യാഗങ്ങളും സുന്നി പണ്ഡിതന്മാര്‍ സംവാദവേദികളില്‍ ഉന്നയിച്ച ആശയങ്ങളും ആശയപാപരത്വവും പുതിയ സുന്നി തലമുറ സംവാദവേദികളിലേക്ക് എത്തുമ്പോള്‍ പരിണമിച്ച വാദകഗതികളും പൊതുസമൂഹത്തിന്റെ മുന്നില്‍ വിശദീകരിക്കുന്നതിന് വേണ്ടി കുറ്റിച്ച കെ.എന്‍.എം ശാഖ സംഘടിപ്പിക്കുന്ന സുന്നി മുജാഹിദ് സംവാദങ്ങളിലൂടെ എന്ന വിശദീകരണ പരിപാടി   19,20 തിയ്യതികളില്‍ കോഴിക്കോട് കുറ്റിച്ചിറയില്‍ നടക്കും. നിരവധി സംവാദങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പണ്ഡിതനും കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ  എ.പി അബ്ദുല്‍ ഖാദര്‍ മൌലവി , വിചിന്തനം വാരിക എഡിറ്റര്‍ ഇ.കെ.എം പന്നൂര്‍ തുടങ്ങിയവര്‍ അനുഭവങ്ങല്‍ വിശദീകരിക്കും. കൂടാതെ പണ്ഡിതനും വാഗ്മിയുമായ അഹ്മദ് അനസ് മൌലവി എല്‍.സി.ഡി ക്ളിപ്പിംങിന്റെ സഹായത്തോടെ സുന്നി പരിമവാദങ്ങള്‍ തുറന്ന് കാണിക്കും.

 
പുസ്തക പ്രദര്‍ശനവും പൊതു പ്രഭാഷണവും PDF Print E-mail
Thursday, 13 May 2010 05:01

കാസര്‍കോട്: ഐ.എസ്.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് 13,14,15 തിയ്യതികളില്‍ കാസര്‍കോട് പുതിയ ബസ്റാന്റ് പരിസരത്ത് പുസ്തക പ്രദര്‍ശനവും പൊതുപരിപാടിയും സംഘടിപ്പിക്കുന്നു. പൊതുപരിപാടിയില്‍ മെയ് 13ന് ചുഴലി സ്വലാഹുദ്ദീന്‍, 14 ന് മുനീര്‍ മദനി, 15 കെ.ടി സിറാജ് തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.

 
'മതം ഗുണകാംക്ഷയാണ്’ ജനസാഗരം സാക്ഷി PDF Print E-mail
Monday, 10 May 2010 09:50

I.S.M സമ്മേളനം സമാപിച്ചു.

കോഴിക്കോട് (സലഫിനഗര്‍): ന്യൂനപക്ഷ പിന്നോത്ഥ വിഭാഗങ്ങളുടെ ഉന്നമനത്തിനായി യുവജന സംഘടനകളുടെ കൂട്ടായ്മ ശക്തമാക്കണമെന്ന ആഹ്വാനസ്ഥോടെ കോഴിക്കോട് കടപ്പുറപ്പുറത്ത് യുവജന സാഗരത്തെ സാക്ഷിയാ‍ക്കി  I.S.M സംസ്ഥാന കാംപെയ്ന്‍ സമ്മേളനത്തിന് ഉജ്ജ്വല സമാപനം. മതം ഗുണകാംക്ഷയാണ് പ്രമേയത്തില്‍ നാല് മാസമായി കേരളത്തിലും വിദേശരാഷ്ട്രങ്ങളിലുമായി നടന്നു വന്ന പ്രചാരണ പ്രവര്‍ത്തനളുടെ സമാപനം കുറിച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്.

വിദ്യാഭ്യാസ തൊഴിണ്‍ മേഖലയിണ്‍ പിന്നോക്ക വിഭാഗത്തിന്് അര്‍ഹമായ അവകാശങ്ങള്‍ സ്ഥാപിച്ചെക്കുന്നതിന്  യുവജനസമൂഹം മുന്നോട്ട് വരണം. സച്ചാര്‍ കമ്മീഷന്‍ നിയ്യദ്ദേശങ്ങള്‍  നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ രുപംകൊടുത്ത പാലോളി കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നാമ മാത്രമായി തുടരുന്നത് അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

യുവാക്കളുടെ സാമൂഹികവും സംഘടിതവുമായ പ്രവര്‍ത്തന മേഖലകളെ നിഷ്ക്രിയമാക്കുന്നതിന് ആഗോളതലത്തില്‍ നടന്നു വരുന്ന ഗൂഡാലോചനയെ തിരിച്ചറിയാന്‍ സമ്മേളനം ആഹ്വാനം ചെയ്തു.

 
തീവ്രവാദവും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ശാന്തി നശിപ്പിക്കും-എ.പി. അബ്ദുല്‍ ഖാദിര്‍ മൌലവി PDF Print E-mail
Monday, 10 May 2010 09:45

കോഴിക്കോട്: തീവ്രവാദവും വര്‍ഗീയതയും മതവിശ്വാസങ്ങള്‍ക്കു വിരുദ്ധമാണെന്നും ഇസ്ലാമിനെതിരായ ദുഷ്പ്രചരണങ്ങളെ ചെറുത്തു തോല്‍പ്പിക്കണമെന്നുമുള്ള ആഹ്വാനത്തോടെ I.S.M പ്രചാരണപരിപാടിക്കു സമാപനം.  കടപ്പുറത്ത് നടന്ന സമാപന സമ്മേളനം കെഎന്‍എം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി. അബ്ദുല്‍ ഖാദിര്‍ മൌലവി ഉദ്ഘാടനം ചെയ്തു. സമാധാനത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശമാണ് ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്നതെന്നും തീവ്രവാദവും വിധ്വംസക പ്രവര്‍ത്തനങ്ങളും ശാന്തി നശിപ്പിക്കുമെന്നും കെഎന്‍എം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി. അബ്ദുല്‍ ഖാദിര്‍ മൌലവി പറഞ്ഞു.

 
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>

Page 10 of 32

QTube - (Small Clip of Inspirational Talk)