|
|
|
ഇസ്ലാഹി പ്രഭാഷണം വടുതലയില്‍ |
|
|
|
|
Wednesday, 19 May 2010 04:37 |
|
വടുതല: ഐ.എസ്.എം വടുതല യൂണിറ്റ് വെള്ളിയാഴ്ച (മെയ് 21) വൈകുന്നേരം 7 മണിക്ക് വടുതല പുതിയപാലത്തിന് സമീപം സംഘടപ്പിക്കുന്ന ഇസ്ലാഹി പ്രഭാഷണത്തില്‍ മുസ്ലിം സമൂഹം ആദര്‍ശവും വ്യതിയാനവും എന്ന വിഷയത്തെ ആസ്പദമാക്കി മുഹമ്മദ് റഫീഖ് സലഫി പ്രഭാഷണം നടത്തും. |
|
വഖഫ് ബോര്‍ഡ് പ്രശ്നം - പ്രതിഷേധ ദിനം വിജയിപ്പിക്കുക. കെ.എന്‍.എം |
|
|
|
|
Tuesday, 18 May 2010 05:21 |
|
കോഴിക്കോട്: കേരള സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെപ്പോലും തടസ്സപ്പെടുത്തുന്ന അവസ്ഥയാണ് സര്‍ക്കാര്‍ വഖഫ് ബോര്‍ഡ് റഗുലേഷന്‍ റദ്ദ് ചെയ്തതോടെ സംഭവിച്ചതെന്നും ഇതിനെതിരില്‍ മെയ് 21ന് മതസംഘടനകള്‍ നടത്താന്‍ തീരുമാനിച്ച പ്രതിഷേധദിനം വിജയപ്പിക്കണമെന്നും കെ.എന്‍.എം പ്രസിഡണ്ട് ടി.പി. അബ്ദുല്ലക്കോയ മദനിയും ജനറല്‍ സെക്രട്ടറി എ.പി. അബദുല്‍ ഖാദിര്‍ മൌലവിയും ആഹ്വാനം ചെയ്തു. ഇത്തരം പൊതുപ്രശ്നങ്ങളില്‍ സംഘടനകളുടെ കൂട്ടായ്മ അനിവാര്യമാണെന്നും ഇതുമായി എല്ലാവിധ സഹകരണങ്ങളുമുണ്ടാവണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. |
|
സ്ത്രീധനത്തിനും ആര്‍ഭാടവിവാഹങ്ങള്‍ക്കുമെതിരെ ബിസ്മി പ്രചാരണം |
|
|
|
|
Tuesday, 18 May 2010 05:17 |
|
കോഴിക്കോട്: സ്ത്രീധനത്തിനും ആര്‍ഭാടവിവാഹത്തിനുമെതിരെ ബിസ്മി നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കാമയി. ജൂലൈ 15 നിണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി സ്പെഷല്‍ രജിസ്ട്രേഷന്‍, സമൂഹ വിവാഹം, പ്രഭാഷണങ്ങള്‍, പണ്ഡിത-നേതൃകൂട്ടായ്മ, സന്ദേശദിനം, മഹല്ലുതല ബോധവല്‍കരണം, ബഹുജന സംഗമം, സെമിനാറുകള്‍ കണ്‍വെന്‍ഷനുകള്‍ എന്നിവ നടത്തും. 23ന് നടക്കുന്ന ബഹുജന സംഗമത്തില്‍ എ.പി. അബ്ദുല്ലകുട്ടി എം.എല്‍.എ, കെ.രാജന്‍ (പ്രസി. എളയാവൂര്‍ ഗ്രാമപഞ്ചായത്ത്), അന്‍സാരി തില്ലങ്കേരി, ഷംസുദ്ദീന്‍ പാലത്ത്, സി.പി. സലീം എന്നിവര്‍ സംബന്ധിക്കും. |
|
ഖിസൈസ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് പുതിയ ഭാരവാഹികള്‍ |
|
|
|
|
Monday, 17 May 2010 06:48 |
|
ഖിസൈസ്: യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ശാഖയായ ഖിസൈസ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ 2010-2011 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞുടുത്തു. പ്രസിഡണ്ടായി ഹുസൈന്‍ കക്കാടിനെയും സെക്രട്ടറിയായി നിസാര്‍ തിക്കോടിയെയും ട്രഷററായി കെ.പി. അനീസിനെയും സെന്റര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ തെരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍: ഉബൈദ് സി.പി, അബ്ദുസ്സലാം ആലപ്പുഴ, കെ.പി. മുഹമ്മദ് അന്‍വര്‍ (വൈസ് പ്രസിഡണ്ട്), എ.ആര്‍. സലീം, ശിഹാബ് പാനൂര്‍, അഫീസ് മുഹമ്മദ്, ഹബീബ് കരാടന്‍ (ജോയിന്റ് സെക്രട്ടറി).
|
|
|
|
|
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>
|
|
Page 9 of 32 |