close
Welcome To ISLAHIWORLD
 
 
UAE INDIAN ISLAHI CENTER
Click Here

From Hadith Books

Listen Holy Quran Online

Listen Quran Online

Upcoming Events

No events
Become A Member
ഇസ്ലാം എന്റെ ചോദ്യത്തിന്നുത്തരം നല്‍കി: ജിബ്രീല്‍ കരസ്റ്റ്സ് PDF Print E-mail
Tuesday, 25 May 2010 05:20

കോഴിക്കോട്: ആരാണ് ദൈവം എന്ന അന്വേഷണത്തിലൂടെ ഞാന്‍ ഇസ്ലാമിനെ യഥാര്‍ത്ഥ മതമായി കണ്ടെത്തുകയായിരുന്നുവെന്ന് കാനഡയിലെ ഇസ്ലാം മത പ്രബോധകനായ ജിബ്രീല്‍ അബ്ദുറഹ്മാന്‍ കരസ്റസ് പ്രസ്താവിച്ചു.  തുല്യനായി ആരുമില്ലാത്തവന്‍ എന്ന ഉത്തരമാണ് ആറുവര്‍ഷം മുമ്പ് ഇസ്ലാം മതം സ്വീകരിച്ച തനിക്ക് ആരാണ് ദൈവമെന്ന അന്വേഷണത്തില്‍ നിന്ന് വിശുദ്ധ ഖുര്‍ആനില്‍ നിന്ന് ലഭിച്ച ഉത്തരമെന്ന് കോഴിക്കോട് നടന്ന എസ്.എല്‍.ആര്‍.സി വാര്‍ഷിക സംഗമത്തിലെ സാംസ്കാരിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തവേ ജിബ്രീല്‍ കരസ്റ്റ്സ് പറഞ്ഞു.

 
ശിരോ വസ്ത്രത്തെ എതിര്‍ത്ത പ്രിന്‍സിപ്പലിനെതിരെ നടപടിയെടുക്കണം എം.ജി.എം PDF Print E-mail
Tuesday, 25 May 2010 05:17

കോഴിക്കോട്: മുസ്ലിം സ്ത്രീകള്‍ ശിവോവസ്ത്രമണിയണമെന്ന് ഇസ്ലാം അനുസാസിച്ചിരിക്കെ, വിദ്യാര്‍ത്ഥിനികള്‍ അത് ധരിക്കുന്നത് തടയാന്‍ വിദ്യാലയ അധികൃതകര്‍ക്ക് അധികാരമില്ലെന്നും അതിനാല്‍ ശിരോവസ്ത്രമണിഞ്ഞ വിദ്യാര്‍ത്ഥിനിക്ക് നിര്‍ബന്ധിച്ച് ടി.സി. നല്‍കിയ പ്രിന്‍സിപ്പലിനെതിരെ ശിക്ഷാ നടപടി സ്വീകരിക്കണമെന്നും മുസ്ലിം ഗേള്‍സ് ആന്റ് വിമണ്‍സ് മൂവ്മെന്റ് (എം.ജി.എം) സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ശിരോവസ്ത്രധാരണത്തെ എതിര്‍ക്കുന്നത് ഇന്ത്യന്‍ ഭരണഘടന പൌരന്മാര്‍ക്കു നല്‍കിയ മതസ്വാതന്ത്യ്രത്തെ ഹനിക്കലാണെന്നും പൌര ധര്‍മ്മവും പൌരാവകാശവും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ബാധ്യസ്ഥരായ അധ്യാപകരില്‍ നിന്ന് ഇതുണ്ടാവുന്നത് ബന്ധപ്പെട്ടവര്‍ ഗൌരവത്തോടെ കാണണെമെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

 
ജമാഅത്തെ ഇസ്ലാമി വിലപേശല്‍ രാഷ്ട്രീയം നടത്തുന്നു - ഐ.എസ്.എം PDF Print E-mail
Friday, 21 May 2010 06:13

കോഴിക്കോട്: വര്‍ഷങ്ങളായി താലോലിച്ചുവരുന്ന രാഷ്ട്രീയ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനായി കാലാകാലങ്ങളില്‍ ജമാഅത്തെ ഇസ്ലാമി സ്വീകരിച്ചുവരുന്ന വിലപേശല്‍ രാഷ്ട്രീയ നാടകമാണ് ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഐ.എസ്.എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

മതേതര ജനാധിപത്യ സംവിധാനങ്ങളെ തീര്‍ത്തും നിഷിദ്ധമാക്കിയ തത്വസംഹിതകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ജനപക്ഷ രാഷ്ട്രീയമെന്ന വ്യാജേന കപടമുഖവുമായി രംഗത്തുവന്ന ജമാഅത്തെ ഇസ്ലാമിയെ എല്ലാവരും തിരിച്ചറിഞ്ഞിരിക്കുകയാണെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തി.

സാമ്രാജ്വത്വ വിരുദ്ധതയുടെ പേരില്‍ ഇക്കാലമത്രെയും ഇടതുപക്ഷത്തെ പുകഴ്ത്തിവര്‍ ഇപ്പോള്‍ യു.ഡി.എഫിന്റെ മഹത്വങ്ങള്‍ തേടി ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത് ഏറ്റവും വലിയ വിരോധാഭാസമാണ്.

ജമാഅത്തെ ഇസ്ലാമി മുന്നോട്ട് വെച്ച ആശയങ്ങളെ മുസ്ലിം പണ്ഡിതലോകം തള്ളിക്കളഞ്ഞപ്പോഴും, അവര്‍ക്ക് പിന്തുണയുമായി വരുകയും സമൂഹത്തിന്റെ പൊതുധാരയിലേക്ക് അവരെ കൈപിടുച്ചുകൊണ്ടുവരുകയും ചെയ്തു സി.പി.എം., ഇപ്പോള്‍ ഇവര്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നത് ഏത് വിഷയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം.

 
എം.എസ്.എം ഗ്രാജ്വേറ്റ് ഗാതറിംഗ് PDF Print E-mail
Friday, 21 May 2010 06:11

കോഴിക്കോട്: എം.എസ്.എം സംസ്ഥാന സമിതി ഈ വര്‍ഷം ഡിഗ്രി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ സഹവാസ ക്യാംപ് ഗ്രാജ്വേറ്റ് ഗാതറിംഗ് നാളെ മഞ്ചേരി ജാമിഅ സലഫിയ്യ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തുടങ്ങും. വിദ്യാഭ്യാസ രംഗത്തെ പുതിയ വെല്ലുവിളികളെ നേരിടാന്‍ വിദ്യാര്‍ത്ഥിതലമുറയെ പ്രാപ്തരാക്കാനും ഉന്നത വിദ്യാഭ്യാസ രംഗത്തെ പുതിയ സാധ്യതകളെ കുറിച്ച് ദിശാബോധം നല്‍കാനും വേണ്ടിയാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. വിവിധ വിഷയങ്ങളില്‍, വിദ്യാഭ്യാസ വിചക്ഷണരും മത രംഗത്തെ പ്രഗത്ഭ പണ്ഡിതന്മാരും ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കും. നാളെ (ശനി) രാവിലെ പത്ത് മണിക്ക് അഡ്വ: എം. ഉമര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് സി.ഡി ടവറില്‍ ചേര്‍ന്ന എം.എസ്.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പരിപാടിക്ക് അന്തിമ രൂപം നല്‍കി.

 
എന്‍ട്രന്‍സ് റാങ്ക് ജേതാക്കളെ എം.എസ്.എം ആദരിച്ചു PDF Print E-mail
Thursday, 20 May 2010 04:41

കോഴിക്കോട്: മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കിയ എം.എസ്.എം പ്രവര്‍ത്തകരായ എം.എ.എം അന്‍സാരിയെയും സി. മുഹമ്മദ് അജ്മലിനെയും എം.എസ്.എം സംസ്ഥാന സമിതി ആദരിച്ചു. കോഴിക്കോട് സ്വദേശിയായ എം.എ.എം അന്‍സാരി മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഒമ്പതാം റാങ്കാണ് കരസ്ഥമാക്കിയത്. പരേതനായ ജോയിന്റ് ആര്‍.ടി.ഒ യൂസുഫ് സിദ്ദീഖിന്റെയും എം.എ നജീനയുടെയും മകനാണ് അന്‍സാരി. ഐ.എം.ബി സംസ്ഥാന പ്രസിഡണ്ട് ഡോ. സി. മുഹമ്മദിന്റെയും ആയിശ മുംതാസിന്റെയും മകനാണ് അജ്മല്‍.

കോഴിക്കോട് സി.ഡി ടവറില്‍ നടന്ന അനുമോദന ചടങ്ങ് പി.വി. അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു. എം.എസ്.എം സംസ്ഥാന പ്രസിഡണ്ട് സി.എം. സാബിര്‍ നവാസ് അധ്യക്ഷത വഹിച്ചു. റാങ്ക് ജേതാക്കള്‍ക്ക് കേരള ജംഈയത്തുല്‍ ഉലമ (കെ.ജെ.യു) ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി ഉപഹാരങ്ങള്‍ നല്‍കി. കെ.എന്‍.എം സംസ്ഥാന ട്രഷറര്‍ അബ്ദുറഹിമാന്‍ മദനി പാലത്ത്, പി.കെ. അഹ്മദലി മദനി, പ്രൊഫ. പി. അബ്ദു, ഐ.എസ്.എം സംസ്ഥാന സെക്രട്ടറി കെ. സജ്ജാദ്, പി.ഒ അബ്ദുല്‍ ലത്തീഫ്, ഡോ. സി. മുഹമ്മദ്, സി. മുഹമ്മദ് റാഫി, ഇ.കെ. ബരീര്‍ അസ്ലം, ആദില്‍ അത്വിഫ്, പി.യു. സുഹൈല്‍, അന്‍ഫസ് മുക്രം എന്നിവര്‍ പ്രസംഗിച്ചു.

 
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>

Page 8 of 32

QTube - (Small Clip of Inspirational Talk)