close
Welcome To ISLAHIWORLD
 
 
UAE INDIAN ISLAHI CENTER
Click Here

From Hadith Books

Listen Holy Quran Online

Listen Quran Online

Upcoming Events

No events
Become A Member
ഉള്ളാള്‍ സലഫി കോണ്‍ഫറന്‍സ് PDF Print E-mail
Saturday, 05 June 2010 10:10

ഉള്ളാള്‍: ഉള്ളാള്‍ സലഫി കോണ്‍ഫറന്‍സ് നാളെ (ജൂണ്‍ 6) ഉച്ചക്ക് 2.30 മുതല്‍ പത്ത് മണിവരെ ഉള്ളാള്‍ മുകച്ചേരി ഒമ്പാട്ടുക്കര സലഫി മസ്ജിദിന് പിന്നില്‍ നടക്കും.  കോണ്‍ഫറന്‍സില്‍ ഹുസൈന്‍ സലഫി, മുനീര്‍ മദനി (മലയാളം), ഇജാസ് അഹ്മദ് സ്വലാഹി, സ്വലാഹുദ്ദീന്‍ അബ്ദുല്‍ ഖാദര്‍ (കന്നഡ) തുടങ്ങിയവര്‍ പ്രസംഗിക്കും (ഇന്‍ശാ അല്ലാഹ്).

 

 
പള്ളികള്‍ നന്മയുടെ കേന്ദ്രങ്ങള്‍ PDF Print E-mail
Friday, 28 May 2010 05:22

എടരിക്കോട്: പള്ളികള്‍ മനുഷ്യരെ നന്മയില്‍ ഒന്നിപ്പിക്കുന്ന കേന്ദ്രങ്ങളാവണമെന്ന് കെ.എന്‍.എം മലപ്പുറം വെസ്റ് ജില്ലാ മസ്ജിദ് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. മഹല്ലുകളിലെ ദാരിദ്യ്രം, കുടുംബത്തകര്‍ച്ച, അധാര്‍മിക പ്രവണതകളുടെ ആധിക്യം, സ്ത്രീധനം, വിവാഹധൂര്‍ത്ത്, സാമൂഹ്യ കലഹങ്ങള്‍ എന്നിവക്ക് ഗുണകരമായ പരിഹാരം കാണാന്‍ മഹല്ലുകള്‍ക്ക് കഴിയുമെന്നും മഹല്ലു കമ്മിറ്റികള്‍ ആ ബാധ്യത ഏറ്റെടുക്കണെന്നും കോണ്‍ഫറന്‍സ് ആഹ്വാനം ചെയ്തു. എടരിക്കോട് സലഫി മസ്ജിദില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സ് കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ടി.കെ. മുഹ്യുദ്ദീന്‍ ഉമരി ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം ജില്ലാ പ്രസിഡണ്ട് എസ്.എം ഐദീദ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പള്ളിവകുപ്പ് സെക്രട്ടറി പി.കെ. അഹമ്മദലി മദനി ആമുഖ ഭാഷണം നടത്തി.

 
മാനവ സൌഹാര്‍ദ്ദ സമ്മേളനം ഇന്ന് PDF Print E-mail
Friday, 28 May 2010 05:21
കായംകുളം: എരുവയില്‍ ഇന്ന് വൈകുന്നരം 5 മണിക്ക് സംഘടിപ്പിക്കുന്ന മാനവ സൌഹാദ്ദ സമ്മേളനത്തില്‍ മുജാഹിദ് ബാലുശ്ശേരി മുഖ്യപ്രഭാഷണം നടത്തും.
 
ശരീയത്ത് സെമിനാര്‍ 28ന് കോഴിക്കോട് PDF Print E-mail
Wednesday, 26 May 2010 04:06

കോഴിക്കോട്: ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ നവോത്ഥാനത്തിന് പ്രചോദനമേകിയ കേരള ജംഇയ്യത്തുല്‍ ഉമല 87 വര്‍ഷപിന്നിടുന്ന അവസരത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിജ്ഞാന സമ്മേളനങ്ങള്‍ക്ക് സംഘടന ആസുത്രണം ചെയ്തു. കേരളത്തിലെ മുഴുവന്‍ ജില്ലാ ആസ്ഥാനങ്ങളിലും ഇസ്ലാമിക ശരിഅത്തിനെ സമഗ്രമായി പരിചയപ്പെടുത്തുന്ന പരിപാടികള്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി മെയ് 28ന് വെള്ളിയാഴ്ച 4 മണിക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ശരീഅത്ത് സെമിനാറോട് കൂടി പരിപാടികള്‍ ഉദ്ഘാടനം ചെയ്യപ്പെടും. 

 
എം.എസ്.എം കൈപ്പമംഗലം മേഖലാ സമ്മേളനം മെയ് 30ന് PDF Print E-mail
Wednesday, 26 May 2010 04:03

കൈപ്പമംഗലം: എം.എസ്.എം കൈപ്പമംഗലം മേഖലാ സമ്മേളനം മെയ് 30ന് ഞായറാഴ്ച ഉച്ചക്ക് 2 മണി മുതല്‍ കൈപ്പമംഗലം ബുസ്താനുല്‍ അറബിക് കോളേജ് ഗ്രൌണ്ടില്‍ നടക്കും. സമ്മേളനത്തില്‍ അബ്ദുല്‍ ജബ്ബാര്‍ മൌലവി, അബ്ദുശുക്കൂര്‍ ആലപ്പുഴ, ശെമീര്‍ ചെന്ത്രപ്പിന്നി, അബ്ദുറഷീദ് ചളവറ, പി.കെ. മുഹമ്മദ് സാഹിബ്, അബ്ദുന്നാസര്‍ മദനി മൂജീബ് കോടതൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>

Page 7 of 32

QTube - (Small Clip of Inspirational Talk)