close
Welcome To ISLAHIWORLD
 
 
UAE INDIAN ISLAHI CENTER
Click Here

From Hadith Books

Listen Holy Quran Online

Listen Quran Online

Upcoming Events

No events
Become A Member
മതപഠന ക്യാമ്പ് 27ന് PDF Print E-mail
Tuesday, 22 June 2010 04:30

പാലക്കാട്: കേരള നദ്വത്തുല്‍ മുജാഹിദീന്‍ കരിങ്ങാനാട് ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 27ന് ഞായറാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം  6 മണിവരെ കരിങ്ങനാട് സലഫിയ്യയില്‍ വെച്ച് നടക്കുന്ന ഏകദിന പഠനക്യാമ്പ് ഹദ്യത്തുല്ല സലഫി ഉദ്ഘാടനം ചെയ്യും (ഇന്‍ശാ അല്ലാഹ്). ക്യാമ്പില്‍ ലാഇലാഹ ഇല്ലല്ലാഹ് എന്ന വിഷയത്തില്‍ പ്രൊഫ. അബ്ദുറഹിമാന്‍ സലഫി, ആചാരങ്ങളും അനാചാരങ്ങളും എന്ന വിഷയത്തില്‍ മുഹമ്മദ് റഫീഖ് സലഫി,  കുടുംബ ഒരു ഇസ്ലാമിക പരിപ്രേക്ഷ്യം എന്ന വിഷയത്തില്‍ അബ്ദുറഹ്മാന്‍ ഫാറൂഖി പൊന്‍മള, വിചാരണ എന്ന വിഷയത്തില്‍ എം. മുഹമ്മദ് മദനി എന്നിവര്‍ ക്ളാസെടുക്കും.

 
കായിക വിനോദം ചൂതാട്ടത്തിന് വഴിവെക്കരുത് - ഐ.എസ്.എം PDF Print E-mail
Wednesday, 16 June 2010 04:55

കോഴിക്കോട്: കായിക വിനോദം ചൂതാട്ടത്തിന് വഴിമാറുന്നത് അപലപനീയവും കായിക ഇനങ്ങളുടെ താത്പര്യങ്ങള്‍ ഹനിക്കുന്നതുമാണെന്ന് ഐ.എസ്.എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

ജീവിതത്തിന്റെ ലക്ഷ്യം വിസ്മരിച്ച് കായിക ആസ്വാദനം ദിനചര്യയുടെ ഭാഗമാക്കുന്ന വിധത്തിലുള്ള പുതിയ തലമുറയുടെ സമീപനം ഗുരുതരമായ സാമൂഹിക ഭവിഷ്യത്തുകള്‍ സൃഷ്ടിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

ആരോഗ്യം സമയം ധനം എന്നിവ രാജ്യത്തിന്റെ വികസനത്തിനും സാമൂഹിക ക്ഷേമത്തിനും ക്രിയാത്മകമായി ഉപയോഗിക്കേണ്ടതിനു പകരം ഫുട്ബോള്‍ ഉള്‍പ്പെടെയുള്ള കായിക വിനോദങ്ങള്‍ക്കുവേണ്ടി ധൂര്‍ത്തടിക്കുന്നത് ദൈവീക അധ്യാപനങ്ങളെ നിഷേധിക്കുന്നതിന് തുല്ല്യമാണ്. കായിക ജ്വരത്തെ നിരുത്സാഹപ്പെടുത്താന്‍ മത രാഷ്ട്രീയ സാമൂഹിക നേതൃത്വം ക്രിയാത്മകമായ ഇടപ്പെടല്‍ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.

എന്തിന്റെ പേരിലായാലും ചൂതാട്ടത്തെ ഇസ്ലാം ശ്ക്തമായി നിരാകരിക്കുന്നുണ്ടെന്ന് മുസ്ലിം സമൂഹം തിരിച്ചറിയണം. കായിക വിനോദങ്ങളുടെ മറവില്‍ കുത്തക കമ്പനികള്‍ തങ്ങളുടെ ഉല്പനങ്ങള്‍ വിറ്റഴിക്കുന്നതിന് ഒരുക്കുന്ന കെണിയില്‍പെടാതിരിക്കാനും, ഉപഭോഗ സംസ്കാരത്തിന്റെ അടിമത്വത്തിലേക്ക് സമൂഹം തെന്നിമാറാതിരിക്കാനും കടുത്ത ജാഗ്രത പാലിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. സമൂഹത്തില്‍ കായിക മത്സരങ്ങള്‍ ജ്വരമായി വളത്തുന്ന വിധം പിന്തുണക്കുന്ന മാധ്യമങ്ങളുടെ സമീപനം മാറണമെന്ന് യോഗം ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥി യുവജനങ്ങള്‍ക്കിടയില്‍ പക്വതയുളള കായിക സംസ്കാരം വളത്തിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് പദ്ധതികള്‍ ആവഷ്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

 
വ്യതിയാനങ്ങള്‍ സമൂഹത്തെ ജീര്‍ണതയിലേക്ക് നയിക്കുന്നു PDF Print E-mail
Wednesday, 09 June 2010 04:32

കുവൈത്ത്: ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളില്‍ നിന്ന് വ്യതിചലിച്ച് ദൈവേതര ശക്തികളില്‍ അഭയം പ്രാപിച്ചതാണ് മാനവ സമൂഹം സകല ജീര്‍ണതകളിലും വ്യതിയാനങ്ങളിലും തളച്ചിടപ്പെടാന്‍ കാരണമായതെന്ന് ജൌഹര്‍ അയനിക്കോട് അഭിപ്രായപ്പെട്ടു. വ്യാജ ദൈവങ്ങളും അന്ധവിശ്വാസങ്ങളും അരങ്ങു തകര്‍ക്കുമ്പോള്‍ അതിനെതിരെ മൌനം പാലക്കുന്നത് പ്രബോധക സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈത്ത് കേരള ഇസ്ലാഹി സെന്റര്‍ ദ്വൈമാസ കാംപയ്ന്‍ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാല്‍മിയ പ്രൈവറ്റ് എജ്യൂക്കേഷന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡണ്ട് എ.എം. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. സാദത്തലി കണ്ണൂര്‍, സി.പി. മഹ്മൂദ്, കബീര്‍ ബുസ്താനി പ്രസീഡിയം അലങ്കരിച്ചു. അശ്റഫ് എകരൂര്‍ സ്വാഗതവും സുനാഷ് ശുക്കൂര്‍ നന്ദിയും പറഞ്ഞു.

 
മസ്ജിദ് കോണ്‍ഫറന്‍സ് സംസ്ഥാന തല ഉദ്ഘാടനം ഞായറാഴ്ച്ച PDF Print E-mail
Wednesday, 09 June 2010 04:30

തൃശൂര്‍: മസ്ജിദ് കോണ്‍ഫറന്‍സ് സംസ്ഥാന തല ഉദ്ഘാടനം മതിലകം പുതിയകാവ് മസ്ജിദുറ്മാനില്‍ ഞായറാഴ്ച(ജൂണ്‍ 13) രാവിലെ 10 മണിക്ക് നടക്കും. (ഇന്‍ശാ അല്ലാഹ്). സംസ്ഥാന നേതാക്കളും പണ്ഡിതന്മാരും പങ്കെടുക്കുന്ന കോണ്‍ഫറന്‍സില്‍ കെ.എന്‍.എം കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലെ ശാഖാ എക്സിക്യൂട്ടീവ് അംഗങ്ങള്‍, മണ്ഡലത്തിലെയും ശാഖയിലെയും  പള്ളി വകുപ്പ്, സക്കാത്ത് സെല്‍ കൌണ്‍സിലര്‍മാര്‍, ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ പ്രസിഡണ്ട് സെക്രട്ടറിമാര്‍, പള്ളിവകുപ്പ്, സക്കാത്ത് വകുപ്പ് കണ്‍വീനര്‍ എന്നിവര്‍ സംബന്ധിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 
ഇസ്രയേലിന്റേത് മനുഷ്യത്വരഹിത സമീപനം - ഐ.എസ്.എം PDF Print E-mail
Saturday, 05 June 2010 10:12

കോഴിക്കോട്: പാലസ്തീനിലെ ജനങ്ങള്‍ക്കുള്ള എല്ലാവിധ സഹായ ഹസ്തങ്ങളും ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കപ്പല്‍വ്യൂഹത്തിനുനേരെ ഇസ്രായേല്‍നടത്തിയ അതിഭീകരമായ ആക്രമണമെന്ന് ഐ.എസ്.എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മധ്യപൂര്‍വ്വ ദേശത്തെ സമാധാനശ്രമങ്ങള്‍ ഇല്ലായ്മചെയ്യുന്ന ഈ മനുഷ്യത്വരഹിതമായ ആക്രമണത്തെ  അപലപിക്കുന്നതോടൊപ്പം ഇസ്രയേലിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ യു.എന്‍. മുന്നോട്ട് വരണമെന്ന് യോഗം ആവശ്യപ്പെട്ടു.

സമാധാന ശ്രമങ്ങള്‍ തുടരുന്നതിന് പകരം പാലസ്തീന്‍ അതിര്‍ത്തിയില്‍ പുതിയ ജൂതകുടിയേറ്റ മേഖലകള്‍ സ്ഥാപിച്ച് സംഘര്‍ഷം സൃഷ്ടിക്കാനുളള നീക്കത്തിനെതിരെ ലോകസമൂഹം ഐക്യപ്പെടണം. ലോകത്തിന്റെ ഏത് ഭാഗത്തും സൈനിക നടപടികളുമായി പോകുന്ന അമേരിക്ക, വര്‍ഷങ്ങളായി ഇസ്രയേല്‍ നടത്തുന്ന ഈ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഗൌരവപൂര്‍ണ്ണമായ നടപടികള്‍ സ്വീകരിച്ചില്ല എന്നത് അമേരിക്കയുടെ ഇരട്ടത്താപ്പ് നയമാണ് വ്യക്തമാക്കുന്നത്. പാലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ ശക്തമായി പ്രതികരിക്കണമെന്നും ലോകസമൂഹത്തിന്റെ ഇടപെടലിന് ആവശ്യമായ നടപടികള്‍ക്ക് ഇന്ത്യ നേതൃത്വം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. 

 
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>

Page 6 of 32

QTube - (Small Clip of Inspirational Talk)