close
Welcome To ISLAHIWORLD
 
 
UAE INDIAN ISLAHI CENTER
Click Here

From Hadith Books

Listen Holy Quran Online

Listen Quran Online

Upcoming Events

No events
Become A Member
'എച്ച് 1, എന്‍ 1 പ്രതിരോധവും പ്രതിവിധിയും' ലഘുലേഖാ വിതരണ ഉദ്ഘാടനം PDF Print E-mail
Tuesday, 17 August 2010 08:18

കോഴിക്കോട്: കേരള നദ്വത്തുല്‍ മുജാഹിദീന്‍ മെഡിക്കല്‍ വിംഗ് (ഐ.എം.ബി) പുറത്തിറക്കിയ എച്ച് 1, എന്‍ 1 പ്രതിരോധവും പ്രതിവിധിയും ലഘുലേഖ വിതരണോദ്ഘാടനം പ്രമുഖ കാര്‍ഡിയോളജിസ്റ് ഡോ. മുഹമ്മദ് മുസ്തഫ ഐ.എം.ബി സ്റേറ്റ് പ്രസിഡണ്ട് ഡേ. സി. മുഹമ്മദിന് നല്‍കി നിര്‍വ്വഹിച്ചു. പ്രസിഡണ്ട് ഡോ. സി. മുഹമ്മദ് അധ്യക്ഷനായിരുന്നു.

ഡോ. ബഷീര്‍ കണ്ണൂര്‍, ഡോ. സൂപ്പി, ഡോ. മുഹമ്മദ് കോഴിക്കോട്, ഡോ. ഷാജഹാന്‍ കൊല്ലം, ഡോ. സെയ്തലവി മലപ്പുറം വെസ്റ്, ഡോ. ഉമര്‍, നാസര്‍ വയനാട് സംസാരിച്ചു. യോഗത്തില്‍ ഐ.എം.ബി സ്റേറ്റ് സെക്രട്ടറി ഷാഹുല്‍ ഹമീദ് സ്വാഗതവും ഡോ. പി.എ കബീര്‍ കോട്ടക്കല്‍ നന്ദിയും പറഞ്ഞു.
 
എം.ജി.എം യൂണിറ്റ് ഉദ്ഘാടനം PDF Print E-mail
Tuesday, 17 August 2010 08:16

വെങ്കിടങ്ങ്: വെങ്കിടങ്ങ് സല്‍സബീല്‍ അറബിക് കോളേജ് എം.ജി.എം യൂണിറ്റിന്റെ ഉദ്ഘാടനം ഖദീജ ഇഖ്ബാല്‍ നിര്‍വ്വഹിച്ചു.

ആര്‍. വി. മുഹമ്മദ് മൌലവി, യൂസുഫ് സലഫി, ആസിയ ടീച്ചര്‍ പ്രസംഗിച്ചു. എം.ജി.എം സെക്രട്ടറി സെനിയ സ്വാഗതവും പ്രസിഡണ്ട് റുബീന നന്ദിയും പറഞ്ഞു.

 
അരോഗ്യ സമൂഹം: ആരോഗ്യമുള്ള വൃക്തികളിലൂടെ ഡോ.അബ്ദുല്ല മൂപ്പന്‍ PDF Print E-mail
Tuesday, 17 August 2010 08:11

 ജിദ്ദാ: ആരോഗ്യമുള്ള വ്യക്തികളിലൂടെയാണ് അരോഗസമൂഹം രൂപാന്തരപ്പെടുന്നതെന്നും ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ ഈ ലക്ഷ്യസക്ഷാത്ക്കരണത്തിന് അനിവാര്യമാണെന്നും ജിദ്ദയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവും പ്രമുഖമന:ശാസ്ത്ര വിദഗ്ധനുമായ ഡോ:അബ്ദുല്ല മൂപ്പന്‍ അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് കീഴില്‍ നടന്ന് വരുന്ന അവധിക്കാല മതപഠന ക്ളാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിക്കപ്പെട്ട ആരോഗ്യ ക്ളാസില്‍ ആരോഗ്യ പരിപാലനം-വിദ്യാര്‍ത്ഥികള്‍ അറിയേതണ്ടത് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ സംരക്ഷണം എല്ലാവരുടെയും കടമയാണ്. രോഗം വരുന്നതിന് മുമ്പ് അതിനുള്ള കാരണങ്ങള്‍ ഇല്ലാതാക്കുകയാണ് പ്രധാനം 'വൃത്തി ഈമാനിന്റെ പകുതിയാണ്' എന്ന പ്രവാചക വചനം ഈരംഗത്തുള്ള ഇസ്ലാമിക സമൂഹത്തിന്റെ ബാധ്യത എടുത്ത്കാട്ടുന്നു. വീടും പരിസരവും നാടും നഗരവുമെല്ലാം വൃത്തിയുടെ പ്രായോഗിക മേഖലകളാകുമ്പോള്‍ സമൂഹത്തിന്റെ ആരോഗ്യ രംഗം ഒരുപരിധിയോളം സംരക്ഷിക്കപ്പെടാനാകും. സാമൂഹ്യ-സന്നദ്ധ സംഘടനകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഈ മേഖലയില്‍ മാതൃകാ പരമായപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുമെന്നും ഡോ:അബ്ദുല്ല മൂപ്പന്‍ പറഞ്ഞു. സെന്റര്‍ പ്രസിഡന്റ് അബ്ബാസ് ചെമ്പന്‍ സ്വാഗതവും മോയിന്‍കുട്ടി മദനി നന്ദിയും പറഞ്ഞു.

 
എം.ജി.എം പ്രവര്‍ത്തക സമിതി PDF Print E-mail
Wednesday, 23 June 2010 05:27

കോഴിക്കോട്: എം.ജി.എം സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ജൂണ്‍ 26ന് രാവിലെ 10 മണിക്ക് മുജാഹിദ് സെന്റര്‍ ന്യൂബ്ളോക്കില്‍ ചേരും (ഇന്‍ശാ അല്ലാഹ്). എല്ലാ പ്രവര്‍ത്തക സമിത അംഗങ്ങളും എത്തിച്ചേരണമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.

 
ക്യൂ.എച്ച്.എല്‍.എസ് വാര്‍ഷിക പരീക്ഷ ജൂണ്‍ 27ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി PDF Print E-mail
Tuesday, 22 June 2010 04:32

കോഴിക്കോട്: ഐ.എസ്.എം സംഘടിപ്പിക്കുന്ന ക്യു.എച്ച്.എല്‍.എസ് സംസ്ഥാല തല പൊതു പരീക്ഷ ജൂണ്‍ 27ന് (ഞായറാഴ്ച) രാവിലെ 10 മണി മുതല്‍ 12 മണിവരെ സംസ്ഥാനത്തെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നടക്കുമെന്ന് ഐ.എസ്.എം ജനറല്‍ സെക്രട്ടറി ടി.കെ. അഷ്റഫ്, ക്യു.എച്ച്.എല്‍.എസ് കണ്‍വീനര്‍ അബ്ദുല്‍ ഖാദിര്‍ പറവണ്ണ എന്നിവര്‍ അറിയിച്ചു. വിശുദ്ധ ഖുര്‍ആനും ഹദീഥും ആധാരമാക്കി 5 വിഭാഗങ്ങളായാണ് പരീക്ഷ നടക്കുക. രണ്ടാം വിഭാഗത്തില്‍ സ്കൂള്‍ പഠിതാക്കള്‍ക്ക് പുറമെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പങ്കെടുക്കാന്‍ സൌകര്യമുണ്ട്. അപേക്ഷിച്ചവര്‍ രാവിലെ 10ന് പരീക്ഷ ഹാളില്‍ എത്തിച്ചേരണം

 
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>

Page 5 of 32

QTube - (Small Clip of Inspirational Talk)