|
വിദ്യാര്‍ത്ഥികള്‍ മൂല്യങ്ങള്‍ മുറുകെ പിടിക്കുക-എം.എസ്.എം |
|
|
|
|
Monday, 23 August 2010 11:29 |
|
അലിഗഢ്: ഉപഭോഗ ത്വരയുടെ ഭാഗമായ ആധുനിക വിദ്യാഭ്യാസ സംസ്കാരത്തില്‍ നിന്ന് വിട്ടു നിന്ന് ധാര്‍മികതയിഷ്ഠിതമായ വിദ്യാഭ്യാസം ഉള്‍ക്കൊണ്ട് സാമൂഹ്യ ബാധ്യതാ നിര്‍വഹണ ദൌത്യം ഏറ്റെടുക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം സന്നദ്ധമാവണമെന്ന് അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി എം.എസ്.എം വിദ്യാര്‍ത്ഥി സംഗമം ആഹ്വനം ചെയ്തു. സര്‍ സയ്യിദ് നോര്‍ത്ത് ഹാളിലെ ജുമാ മസ്ജില്‍ സംഘടിപ്പിച്ച സംഗമത്തില്‍ ഡല്‍ഹി ഹംദര്‍ദ് യൂണിവേഴ്സിറ്റി റിസര്‍ച്ച് സ്കേളര്‍ ശിഹാബ് തൊടുപുഴ പഠനം ചിന്താ സമര്‍പ്പണം എന്ന വിഷയത്തില്‍ ഉദ്ബോധനം നിര്‍വ്വഹിച്ചു. എം.യു.യു. ശാഖാ എം.എസ്.എം ദഅ#്വാ കണ്‍വീവര്‍ മുഹമ്മദ് ഹഫീസ് സ്വലാഹി, പി.കെ. അബ്ദു റഹീം സംസാരിച്ചു. ഹാരീസ് കൂനാരിയുടെ അധ്യക്ഷതവഹിച്ചു. |
|
|
Monday, 23 August 2010 11:07 |
|
ദോഹ : ഖത്ത൪ മുസ്‌ലിം ഇസ്ലാഹി സെന്റരും ഖത്ത൪ ഗസ്ററ് സെററ൪രുമായി സഹകരിചുകെണ്ട് ഇഫ്താ൪ പോഗ്രാമ് റമദാന്‍ 16ന് - വ്യഴം [26.08.2010] ലുലുസെററ൪ സമീപമുളള ഖൈമയി൯ നടക്കും. പ്രസ്തുത പരിപാടിയി൯ പ്രശസ്ത വാഗ്മിയും നിച്ഓഫ്ടൂത്ത് ഡയറക്‌ടറുമായ എം.എം. അക്ബറും അല്‍മനാര്‍ സെന്റര്‍ (ദുബായ്) ഡയറക്‌ടറായ അബ്‌ദുസ്സലാം മോങ്ങം എന്നിവ൪ പങ്കടുക്കും . സ്‌ത്രീകള്‍ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.
|
|
ദുബൈ ഇന്റര്നാഷണല് ഹോളി ഖുര്ആന് അവാര്ഡ് എം.എം. അക്ബറുടെ പ്രഭാഷണം ഒരുക്കങ്ങള് ആരംഭിച്ചു |
|
|
|
|
Friday, 20 August 2010 11:39 |
ദുബൈ: ദുബൈ അന്താരാഷ്ട്രാ ഹോളി ഖുര്ആന് അവാര്ഡിനോടനുബന്ധിച്ച് ദുബായ് ഗവണ്മെന്റിന്റെ അതിഥിയായി ഇന്ത്യയില് നിന്നും എം.എം. അക്ബര് എത്തുന്നു. ഈ മാസം 27 വെള്ളിയാഴ്ച ഖിസൈസിലുള്ള ജംഇയ്യത്തുല് ഇസ്ലാഹ് ഓഡിറേറാറിയത്തില് നടക്കുന്ന പരിപാടിയില് അക്ബര് പ്രഭാഷണം നടത്തും. യു.എ.ഇ. ഇന്ത്യന് ഇസ്ളാഹി സെന്ററാണ് എം.എം. അക്ബറിന്റെ പരിപാടിയുടെ മേല്നോട്ടം വഹിക്കുന്നത്. പ്രവാചകനിന്ദ: എന്തിന് വേണ്ടി? എന്ന വിഷയത്തിലാണ് അദ്ദേഹം പ്രസംഗിക്കുക. അക്ബറിന്റെ പ്രഭാഷണപരിപാടിക്ക് ആവശ്യമായ ഒരുക്കങ്ങള് ആരംഭിച്ചതായി സംഘാടകര് അറിയിച്ചു.അല്മനാര് ഖുര്ആന് സ്ററഡി സെന്റര് ഓഡിറേറാറിയത്തില് ചേര്ന്ന യു.എ.ഇ. ഇന്ത്യന് ഇസ്ളാഹി സെന്റര് യോഗത്തില് വെച്ച് അക്ബറുടെ പരിപാടിയുടെ വിജയത്തിനായി വി. കെ. സകരിയ്യ ചെയര്മാനും ഡോ: ഇബ്രാഹിം സാഹിബ്, കുഞ്ഞഹമ്മദ് മാസ്ററര്, അഷറഫ് അബൂബക്കര് വൈസ് ചെയര്മാന്മാരായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ശംസുദ്ദീന് ബിന് മൊഹ്യുദ്ദീനാണ് ചീഫ് പാട്രണ്. വിവിധ സബ് കമ്മററി ‘ഭാരവാഹികള്‍: നിസാര് തിക്കോടി, അബ്ദുറഹിമാന് ചീക്കുന്ന്, അബ്ദുറഹിമാന് രണ്ടത്താണി (ജ: കണ്വീനര്), എ.ടി.പി. കുഞ്ഞഹമ്മദ്, അബ്ദുല് ഫതാഹ് (വളണ്ടിയര്), അബ്ദുറഹിമാന് പറവണ്ണൂര്, ശരീഫ്, റിസ, അനീസ്, മുഹമ്മദലി പാറക്കടവ് (ഫൈനാന്സ്), ഹുസൈന് കക്കാട്, സൈതാലികുട്ടി, റഫീഖ് ഷാര്‍ജ( റിസപ്ഷന്), നിസാര് ആലുവായ്, സലീം ഗുരുവായൂര്(ഫുഡ്), മിസ്ബാഹ് ക്രിയേഷന്സ്(വീഡിയോ), സലീം ആലപ്പി, ബൈജു സയ്യദ്, അഷറഫ് പി.കെ, അയ്യൂബ് വളപ്പട്ടണം, റഷീദ്, അഷ് റഫ് സത് വ, നിയാസ് മോങ്ങം, ആരിഫ് സൈന്, അസ്ലം പട്ല (പബ്ളിസിററി), അബ്ദുസ്സലാം ആലപ്പി, ഇഖ്ബാല് തിരുവനന്തപുരം (ഗതാഗതം). യോഗത്തില് അല്മനാര് ഖുര്ആന് സ്ററഡി സെന്റര് ഡയരക്ടര് മൌലവി അബ്ദുസ്സലാം മോങ്ങം അദ്ധ്യക്ഷത വഹിച്ചു.
|
|
യുവാക്കള്‍ ക്ഷേമ പ്രവര്ത്തരനങ്ങളില്‍ പങ്കാളികളാവണം. ഐ.എസ്.എം |
|
|
|
|
Tuesday, 17 August 2010 08:22 |
|
കോഴിക്കോട്: റമദാനിന്റെ സന്ദേശവും, ഇസ്ലാമിക അധ്യാപനങ്ങള്‍ മുന്നോട്ട് വെക്കുന്ന സാമൂഹിക ക്ഷേമ താല്പര്യവും മുന്‍ നിര്‍ത്തി ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ യുവാക്കള്‍ മുന്നോട്ട് വരണമെന്ന് ഐ.എസ്.എം സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ ക്ഷേമ കാര്യങ്ങളില്‍ പങ്കാളികളാകുന്നത് സ്രഷ്ടാവിന്റെ അടുക്കല്‍ ഏറ്റവും പുണ്യകരമാണെന്ന സന്ദേശം യുവാക്കള്‍ ഉള്‍ക്കൊള്ളണം. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ഒറ്റക്കെട്ടായ പോരാട്ടത്തിലൂടെ നേടിയെടുത്ത രാജ്യത്തിന്റെ സ്വാതന്ത്യ്രം, എല്ലാ പൌരന്മാര്‍ക്കും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഭരണകൂടം തയ്യാറാകണം. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതര-ജനാധിപത്യ മൂല്ല്യങ്ങള്‍ ബലികഴിപ്പിക്കുന്ന വിധം നടന്നു കൊണ്ടിരിക്കുന്ന ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങളെ ചെറുത്ത് തോല്പ്പിക്കണം. വിശുദ്ധ ക്വുര്‍ആനും, വിശദീകരണമായ ഹദീഥിന്റെയും അധ്യാപനങ്ങള്‍ തിരസ്ക്കരിച്ചതാണ് മുസ്ലിം സമൂഹത്തില്‍ ജീര്‍ണ്ണതകളും, വിശ്വാസ വൈകല്ല്യങ്ങളും വര്‍ദ്ധിച്ച് വരാന്‍ ഇടയായതെന്ന് യോഗം വിലയിരുത്തി. ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ശാക്കിര്‍ അദ്ധ്യക്ഷ്യം വഹിച്ചു. ജന: സെക്രട്ടറി ടി.കെ അശ്റഫ്, ശംസുദ്ധീന്‍ പാലത്ത്, അബ്ദുറഹ്മാന്‍ അന്‍സാരി, അബ്ദുല്‍ ഖാദിര്‍ പറവണ്ണ, അബ്ദുല്‍ റശീദ് കുട്ടമ്പൂര്‍, അബ്ദുല്‍ ഹമീദ്, ടി. നബീല്‍ രണ്ടത്താണി, അഡ്വ. പി.കെ ഹബീബ് റഹ്മാന്‍, കെ.സജ്ജാദ് എന്നിവര്‍ പ്രസംഗിച്ചു. |
|
പള്ളികള്‍ മനസ്സുകളെ ഇണക്കുന്ന കേന്ദ്രങ്ങള്‍ - ടി.പി. അബ്ദുല്ലക്കോയ മദനി |
|
|
|
|
Tuesday, 17 August 2010 08:20 |
|
പരപ്പനങ്ങാടി: സമാധാനത്തിന്റെ ഗേഹങ്ങളായ പള്ളികള്‍ ശിഥിലമാകുന്ന മനസ്സുകളെ ചേര്‍ത്തിണക്കുന്നതും അവശതയനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകുന്ന കേന്ദ്രങ്ങളുമാണെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട് ടി.പി. അബ്ദുല്ലക്കോയ മദനി പറഞ്ഞു. ചാപ്പപടി തൈവളപ്പ് സലഫി മസ്ജിദ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകനായ പ്രപഞ്ച നാഥന് മുന്നില്‍ ഒരേ മനസ്സോടെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന വിശ്വാസികള്‍ മറ്റുള്ളവരുടെ സമാധാനം ആഗ്രക്കുന്നവരാണെന്നും ഇതരരെ വെറുക്കുവാനോ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുവാനോ യഥാര്‍ത്ഥ വിശ്വാസിക്കാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എന്‍.എം ജില്ലാ പ്രസിഡണ്ട് എസ്.എം. ഐദീദ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. എം. മുഹമ്മദ് കുട്ടി മുന്‍ഷി, സി. സലീം ചാലിയം, പി.സി. ചെറിയബാവ, കെ. ചെറിയബാവ, മാനു ഹാജി, അബ്ദുല്‍ ലത്വീഫ് മദനി, എ. അഹമ്മദ്, ഉസ്മാന്‍ മിശ്ക്കാത്തി, മുജീബ് ഒട്ടുമ്മല്‍, ടി. കുഞ്ഞിമരക്കാര്‍ പ്രസംഗിച്ചു. |
|
|
|
|
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>
|
|
Page 4 of 32 |