|
മുജാഹിദ് ആദര്‍ശ സമ്മേളനം അപൂര്‍വ സംഗമമായി. |
|
|
|
|
Monday, 26 October 2009 09:37 |
|
ഹൊസ്‌ദുര്‍ഗ്ഗ്: മതം, സമൂഹം, നവോത്ഥാനം എന്ന സന്ദേശവുമായി കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ ആഭിമുഖ്യത്തില്‍ നടന്ന മുജാഹിദ് ആദര്‍ശ സമ്മേളനം വിശ്വാസികളുടെ അപൂര്‍വ സംഗമമായി. വിവിധ ജില്ലകളില്‍നിന്നെത്തിയ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തില്‍ നടന്ന ആദര്‍ശ സമ്മേളനം ടൗണ്‍ഹാള്‍ പരിസരത്തെ ജന നിബിഡമാക്കി. കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ടി.കെ.മുഹ്‌യിദ്ദീന്‍ ഉമരി സമ്മേളനം ഉദ്‌ഘാടനംചെയ്‌തു. പ്രവാചകന്‍ ഏല്‍പ്പിച്ച ദൗത്യം ഏറ്റെടുത്ത് നടപ്പാക്കാനുള്ള സമഗ്ര പ്രവര്‍ത്തനമാണ് കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ നടത്തിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭൗതികമോ വ്യക്തിപരമോ ആയ നേട്ടം ലക്ഷ്യമല്ല. നന്മയുടെ പക്ഷത്ത് എന്നും നില്‍ക്കണം. മത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തിന്മയിലേക്കാണ് നയിക്കുക. തീവ്രവാദ, വിഘടന പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്‌ലാമുമായി ഒരു ബന്ധവുമില്ല. ഐ.എസ്.എം. കേരള വൈസ് പ്രസിഡന്റ് അബ്ദുള്‍റശീദ് കുട്ടമ്പൂര്‍ വിഷയം അവതരിപ്പിച്ചു. ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രം വിഭാവനംചെയ്യുന്ന മതമാണ് ഇസ്‌ലാം എന്ന് അദ്ദേഹം പറഞ്ഞു. അബ്ദുള്‍ലത്തീഫ് പടന്ന അധ്യക്ഷനായി. ഡോ. എ.എ.അബ്ദുള്‍ബഷീര്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. എന്‍.എ.ഖാലിദ്, എം.സി.ഖമറുദ്ദീന്‍, അബ്ദുള്‍ഹമീദ് ഹാജി, സി.പി.സലീം, കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍ എന്നിവര്‍ സംസാരിച്ചു. ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് ഹുസൈന്‍ സലഫി മുഖ്യ പ്രഭാഷണം നടത്തി. സി.എല്‍.അഹ്‌മദ് സ്വാഗതവും എം.കെ.സത്താര്‍, കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു. പി.കെ.അഹ്‌മദ് അലി മദനി, പി.കെ.കുഞ്ഞബ്ദുള്ള ഹാജി, ബരീര്‍ അസ്‌ലം, ഡോ. ടി.എ.മുഹമ്മദ്‌കുഞ്ഞി, കെ.സി.മുഹമ്മദ്‌കുഞ്ഞി, അബ്ദുള്‍ഗഫൂര്‍ പാപ്പിനിശ്ശേരി, കെ.ഉബൈദുള്ള മദനി, കുട്ടിഹസ്സന്‍ മാസ്റ്റര്‍ മൂരിയാട്, എം.മുഹമ്മദ്‌കുഞ്ഞി, സുല്‍ഫിക്കര്‍ അലി പള്ളിക്കര എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. |
|
|
കെ.എന്‍.എം സംസ്ഥാന ആദര്‍ശസമ്മേളനം കാഞ്ഞങ്ങാട്ട് |
|
|
|
|
Wednesday, 21 October 2009 14:27 |
|
കാസര്‍കോട്: ഇസ്ലാമിനെതിരെയുള്ള വിമര്‍ശനങ്ങളുടെ നിജസ്ഥിതി വിശദീകരിക്കുക, അന്ധവിശ്വാസ അനാചാരങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുക, മതേതര ഇന്ത്യയില്‍ മുസ്ലീംകള്‍ സ്വീകരിക്കേണ്ട നിലപാട് വ്യക്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കെ.എന്‍.എം സംസ്ഥാന ആദര്‍ശ സമ്മേളനം ഒക്ടോബര്‍ 25 ഞായറാഴ്‌ച്ച വൈകുന്നേരം നാല് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ കാഞ്ഞങ്ങാട്ട് നടക്കും. കാഞ്ഞങ്ങാട് ടൗണ്‍ഹാളിന് മുന്‍വശം പ്രത്യേകം തയ്യാറാക്കിയ സലഫി നഗറില്‍ ആദര്‍ശ സമ്മേളനം കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി.അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്‌ഘാടനം ചെയ്യും. സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുന്ന പ്രമുഖ ഇസ്ല്യാമിക പണ്ഡിതനും വാഗ്മിയുമായ ഹുസൈന്‍ സലഫിഷാര്‍ജയില്‍ നിന്ന് 24ന് ശനിയാഴ്‌ച്ച മംഗലാപുരത്ത് എത്തിച്ചേരും. കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്‍ റഷീദ് കുട്ടമ്പൂര്‍, ബിസ്‌മി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ സി.പി.സലീം എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് സമ്മേളനത്തില്‍ പ്രസംഗിക്കും. വിവിധ രാഷ്ട്രീയ നേതാക്കളായ പള്ളിപ്രം ബാലന്‍ എം.എല്‍.എ, എം.സി.ഖമറുദ്ദീന്‍, വി.വി.രമേശന്‍, അബ്ദുല്‍ ഹമീദ് ഹാജി എന്നിവര്‍ സമ്മേളനത്തില്‍ അഭിസംബോധന ചെയ്യും. അന്ധവിശ്വാസങ്ങള്‍ക്കും തീവ്രവാദത്തിനുമെതിരെ പൊതുജനങ്ങളെ ബോധവര്‍ക്കരിക്കാന്‍ പള്ളപ്രം ബാലന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌ത വാഹന സന്ദേശ പ്രയാണം ഒക്ടോബര്‍ 24ന് ശനിയാഴ്‌ച്ച പാണത്തൂരില്‍ സമാപിക്കും. സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തില്‍ 24ന് ശനിയാഴ്‌ച്ച വൈകിട്ട് 5 മണിക്ക് കാഞ്ഞങ്ങാട്ട് സലഫി സെന്റെറില്‍ നടക്കുന്ന സംസ്ഥാന ദഅ്‌വാ ക്യാമ്പ് ഐ.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ.അഷ്‌റഫ് ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന ഭാരവാഹികളായ ഷംസുദ്ദീന്‍ പാലത്ത്, അബ്ദുല്‍ ഖാദര്‍ പറവണ്ണ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വിവിധ പ്രദേശങ്ങളില്‍ നിന്ന് സമ്മേളനത്തിന് എത്തിച്ചേരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വിശാലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും സമ്മേളനം വീക്ഷിക്കാന്‍ പ്രത്യേക സൗകര്യങ്ങളുണ്ടായിരിക്കും.
പത്രസമ്മേളനത്തില്‍ സി.പി.സലീം(ജന. കണ്‍വീനര്‍ ബിസ്‌മി), അബ്ദുല്‍ ലത്തീഫ് പടന്ന(ചെയര്‍മാന്‍ സ്വാഗത സംഘം), സി.എല്‍.അഹമ്മദ്(ജനറല്‍ കണ്‍വീനര്‍), ഹാഫിള് കെ.ടി.സിറാജുദ്ദീന്‍, അബ്ദുല്‍ സത്താര്‍ കാഞ്ഞങ്ങാട് സംബന്ധിച്ചു. |
|
ഹജ്ജിന്റെ ചൈതന്യം ഉള്‍കൊള്ളുക |
|
|
|
|
Monday, 19 October 2009 04:58 |
|
കോഴിക്കോട്: ത്യാഗസന്നദ്ധതയുടെ ഔന്നിത്യം ഉദ്ഘോഷിക്കുന്ന വിശുദ്ധ ഹജ്ജ കര്‍മ്മം അതിന്റെ എല്ലാവിധ ചൈതന്യവും ഉള്‍കൊണ്ട് നിര്‍വ്വഹിക്കണമെന്ന് കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി. അബ്ദുല്‍ ഖാദിര്‍ മൌലവി ഉദ്ബോധിപ്പിച്ചു. കെ.എന്‍.എമ്മിന്‍രെ കീഴില്‍ ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാനടത്തിന് പോകുന്നവരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. പ്രവാചന്‍ പഠിപ്പിച്ച രീതിയില്‍ ഹജ്ജ് നിര്‍വ്വഹിക്കുന്നതിലൂടെ മാത്രമേ അതിന്റെ പൂര്‍ണത കൈവരികയുള്ളുവെന്നും ഹജ്ജില്‍ അനാചാരങ്ങള്‍ കടന്നുവരുന്ന പ്രവണത തടയപ്പെടണമെന്നും അതിനായി ശരിയായ പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. |
|
കര്മ്മ്ങ്ങള്‍ ലോകമാന്യ മുക്തമാക്കുക |
|
|
|
|
Sunday, 18 October 2009 07:32 |
|
ജിദ്ദ: ദൈവപ്രീതിയും പരലോകമോക്ഷവും ലക്ഷ്യമായി അംഗീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ ഫലസിദ്ധി പ്രാപിക്കാനാവുവെന്നും പേരും പെരുമയും നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഭൌതീക ജീവിതത്തിനപ്പുറത്ത് യാതൊന്നും കൈവരിക്കാനാവില്ല എന്നതുകൊണ്ടു തന്നെ വിശ്വാസികള്‍ തങ്ങളുടെ കര്‍മ്മങ്ങള്‍ ലോകമാന്യ മുക്തമാക്കി കളങ്കമറ്റതാക്കാന്‍ ശ്രമിക്കണമെന്ന് മൌലവി ശിഹാബ് സലഫി അഭിപ്രായപ്പെട്ടു. ജിദ്ദാ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ ‘കര്‍മ്മ വിശുദ്ധ’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജാഡയും കപടകളുമാണ് ആധുനിക ലോകത്തിന്റെ മുഖ മുദ്ര. ഇതില്‍ നിന്നും വിഭിന്നമായ ജീവിത ശൈലിയാണ് വിശ്വാസികള്‍ സ്വീകരിക്കേണ്ടത്. ഭൌതികതയുടെ അതിപ്രസരത്തില്‍ അകപ്പെട്ടുപോകാതെ വിശ്വാസികള്‍ക്ക് തങ്ങളുടെ ജീവിതം സമ്പൂര്‍ണമായും ദൈവത്തിന് സമര്‍പ്പിക്കാന്‍ സാധിക്കേണ്ടതുണ്ട്. പൂര്‍വ്വകാല വിശ്വാസികളുടെ ചരിത്രം ഉദ്ധരിച്ചുകൊണ്ട് സലഫി ചൂണ്ടികാട്ടി.ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷാജഹാന്‍ എളങ്കൂര്‍ നന്ദിയും പറഞ്ഞു. |
|
കാമ്പസുകളില്‍ വര്‍ഗീയത പരത്തുന്നവരെ ഒറ്റപ്പെടുത്തണം - എം.എസ്.എം |
|
|
|
|
Tuesday, 13 October 2009 05:35 |
|
തിരുവനന്തപുരം: സൌഹാര്‍ദ്ദത്തിന്റെയും സഹിഷ്ണുതയുടെയും വിളനിലങ്ങളാകേണ്ട കാമ്പസുകളില്‍ വര്‍ഗീയത വളര്‍ത്തുന്നവരെ തള്ളിപ്പറയാന്‍ സാംസ്കാരിക നായകരും മാധ്യമ പ്രവര്‍ത്തകരും തയ്യാറാവണമെന്ന് മുജാഹിദ് സ്റുഡന്റ് മൂവ്മെന്റ് എം.എസ്.എംതിരുവനന്തപുരത്ത് സംഘടിപ്പിച്ച ദക്ഷിണ കേരളാ കാമ്പസ് പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. അടിസ്ഥാന രഹിതമായ ആരോപണങ്ങളെ അടിസ്ഥാനമാക്കി കാമ്പസുകളില്‍ നിലനില്‍ക്കുന്ന സാമുദായികാന്തരീക്ഷം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളെ ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്. ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്യ്രം ദുരുപയോഗം ചെയ്യുന്നവരെയും തീവ്രവാദ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയും ഏത് മതത്തില്‍പ്പെട്ടവരായാലും മുഖം നോക്കാതെ എതിര്‍ക്കപ്പെടേണ്ടതാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ‘അധാര്‍മികത്തിനെതിരെ വിദ്യാര്‍ത്ഥി മുന്നേറ്റം’ എന്ന പ്രമേയത്തില്‍ മുജാഹിദ് സ്റുഡന്റ് മൂവ്മെന്റ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന മൂന്നുമാസത്തെ കാമ്പയിന്റെ ഭാഗമായി പ്രസ് ക്ളബ് ഹാളില്‍ സംഘടിപ്പിച്ച കാമ്പസ് പ്രതിനിധി സമ്മേളനം എ. സമ്പത്ത് എം.പി. ഉദ്ഘാടനം ചെയ്തു. എം.എസ്.എം സംസ്ഥാന സമിതി അംഗം വി.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. എം.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ദീന്‍ സ്വലാഹി, അഹ്മദ് അനസ് മൌലവി, ഷുക്കൂര്‍ സ്വലാഹി ആലപ്പുഴ, എം. അഫ്സല്‍ നിലമ്പൂര്‍, കെ.എന്‍.എം ജില്ലാ സെക്രട്ടറി പി. മുഹമ്മദ് ശെരീഫ്, ഐ.എസ്.എം ജില്ലാ സെക്രട്ടറി ടി. നസറുള്ള സ്വലാഹി, പി. ഹര്‍ഷദ്, വി.പി. അസ്ലം കാളികാവ്, ആദില്‍ അത്തീഫ് എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യാര്‍ത്ഥി സമ്മേളനം, മെഡിക്കല്‍ സ്റുഡന്റ് സമ്മേളനം, സന്ദേശ പവലിയന്‍, കാമ്പസ് പ്രയാണം, സായാഹ്ന പ്രഭാഷണങ്ങള്‍ തുടങ്ങിയവക്ക് സമ്മേളനം അന്തിമരൂപം നല്‍കി. |
|
|
|
|
<< Start < Prev 21 22 23 24 25 26 27 28 29 30 Next > End >>
|
|
Page 28 of 32 |