|
|
|
സ്‌നേഹക്കടലായ റബ്ബിനോടടുക്കാന്‍ റമദാന്‍ പ്രയോജനപ്പെടുത്തുക- അബൂബക്കര്‍ സ്വലാഹി |
|
|
|
|
Friday, 27 August 2010 05:17 |
|

ജിദ്ദ: സ്‌നേഹത്തിന്റെ കരകാണാകടലായ റബ്ബ് അവനോട് അടുക്കാന്‍ മനുഷ്യര്‍ക്ക് ഒരുക്കികൊടുത്ത അവസരങ്ങളില്‍ സുപ്രധാനമാണ് ഖുര്‍ആന്‍ അവതീര്‍ണമായ വിശുദ്ധ റമളാനെന്നും അതിന്റെ രാപകലുകളിലെ നിരന്തരനന്‍മകളിലൂടെ ആസ്‌നേഹത്തിന്റെ കുളിരാസ്വദിക്കാന്‍ അവര്‍ക്ക് സാധിക്കേണ്ടതുണ്ടെന്നും ദുബായ് അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ അബൂബക്കര്‍ സ്വലാഹി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ ''സ്‌നേഹക്കടലായ റബ്ബ്'' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിമ ഒരുചാണ്‍ അടുത്താല്‍ ഒരുമുഴം അടുക്കുന്നവനും ഒരുമുഴം അടുത്താല്‍ ഒരു കൈ അടുക്കുന്നവനും നടന്നടുത്താല്‍ ഓടി അടുക്കുന്നവനുമാണ് റബ്ബ്. തുടര്‍ച്ചയായ പുണ്യകര്‍മ്മങ്ങളിലൂടെയാണ് അല്ലാഹുവിന്റെ അടുപ്പം നേടാന്‍ മനുഷ്യന് സാധിക്കുക. വിശുദ്ധമാസത്തിലാകുമ്പോള്‍ അത് ത്വരിതശക്തിയിലാവുകയും ചെയ്യും. സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറന്നിടപ്പെടുന്ന ഈ പുണ്യമാസം പശ്ചാത്താപത്തിന്റെ കൂടി അവസരമാണ്. രാപകലുകളില്‍ മനുഷ്യരുടെപശ്ചാത്താപം സ്വീകരിക്കാന്‍ കൈകള്‍ നീട്ടിപ്പിടിച്ച് റബ്ബിന്റെ അതിരുകളില്ലാത്ത സ്‌നേഹത്തണല്‍ പാപമുക്തിക്ക് വേണ്ടിയുള്ള യാചനയിലൂടെ അവര്‍ക്ക് അനുഭവിക്കാന്‍ കഴിയും.
|
|
സാമ്പത്തിക മാന്ദ്യത്തിന് സകാത്ത് പരിഹാരം |
|
|
|
|
Friday, 27 August 2010 05:15 |
|
തിരുരങ്ങാടി: മഹല്ലുകള്‍തോറും സംഘടിത സകാത്ത് വിതരണം കാര്യക്ഷമമായ നടപ്പിലാക്കിയാല്‍ സമൂഹത്തില്‍ ദാരിദ്യ്രം ഇല്ലാതാക്കാനും യാചനാ സമ്പ്രദായം ഇല്ലായ്മ ചെയ്യാനും നിമിത്തമാകുമെന്ന് തിരൂരങ്ങാടി മണ്ഡലം കെ.എന്‍.എം കമ്മിറ്റി സംഘടിപ്പിച്ച സകാത്ത് പഠന സെമിനാര്‍ അഭിപ്രായപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലോകത്തിന് ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ ശാശ്വത പരിഹാരമാണെന്നും പലിശമുക്തമായ സമൂഹ സൃഷ്ടിക്ക് സകാത്ത് അധിഷ്ഠിത സാമ്പത്തിക ഇടപാട് പരിഹാരമാകുമെന്നും സെമിനാര്‍ വ്യക്തമാക്കി. എസ്.എം. ഐദീദ് തങ്ങള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. എം. മുഹമ്മദ് കുട്ടി മുന്‍ഷി അധ്യക്ഷത വഹിച്ചു. പി.കെ. അഹ്മദലി മദനി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്, വി. സാലിം മൌലവി, എം.വി. അലിയാസ് ബാവ പ്രസംഗിച്ചു |
|
മടവൂര്‍ വിഭാഗത്തിന്റെ അവിശ്വാസ പ്രമേയം അസാധുവാണെന്ന മുന്‍സിഫ് കോടതി വിധി അഡീഷണല്‍ കോടതി ശരിവെച്ചു |
|
|
|
|
Tuesday, 24 August 2010 06:04 |
|
കെ.എന്‍.എമ്മിന്റെ എല്ലാതെരഞ്ഞെടുപ്പുകളെയും കോടതി ശരിവെച്ചു. 2002 ആഗസ്റ് 17ന് മടവൂര്‍ വിഭാഗം നടത്തിയെന്നു പറയുന്ന അവിശ്വാസ പ്രമേയം ഭരണഘടനാ വിരുദ്ധമെന്ന കെ.എന്‍.എമ്മിന്റെ വാദത്തിന് വീണ്ടും കോടതി അംഗീകാരം കോഴിക്കോട്: ടി.പി. അബ്ദുല്ലക്കോയ മദനി, എ.പി. അബ്ദുല്‍ ഖാദിര്‍ മൌലവി, പാലത്ത് അബ്ദുറഹ്മാന്‍ മദനി എന്നിവര്‍ നേതൃത്വം നല്‍കുന്ന 27 അംഗ ഭരണ സമിതിയെ മടവൂര്‍ വിഭാഗം 2002 ആഗസ്റ് 17ന് പുറത്താക്കിയെന്നും എ.വി. അബ്ദുറഹ്മാന്‍ ഹാജി പ്രസിഡണ്ടും ഹുസൈന്‍ മടവൂര്‍ ജനറല്‍ സെക്രട്ടറിയുമായിക്കൊണ്ട് പുതിയ ഭരണസമിതി അധികാരമേറ്റെന്നുമുള്ള വാദം ഭരണഘടനാ വിരുദ്ധമാണെന്ന കോഴിക്കോട് മുന്‍സിഫ് കോടതി വിധിയെ അഡീഷണല്‍ ജില്ലാ കോടതി ശരിവെച്ചു. കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍ കൂടിയായ പി.ഡി. ശാങ്ധരനാണ് വിധി പ്രസ്ഥാവിച്ചത്. മുന്‍സിഫ് കോടതി വിധിക്കെതിരെ മടവൂര്‍ വിഭാഗം ഫയലാക്കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് 2010 ആഗസ്റ് 17ന് ജില്ലാ കോടതി ഉത്തരവായത്.
|
|
ക്വുര്‍ആന്‍ സന്ദേശം ലോക സമാധാനത്തിന് |
|
|
|
|
Tuesday, 24 August 2010 06:03 |
|
എറണാകുളം: മനുഷ്യസമൂഹത്തിന്റെ ഇഹപരജീവിത വിജയത്തിന് നിദാനമായ ഉപദേശ നിര്‍ദേശങ്ങളടങ്ങുന്ന വിശുദ്ധ ക്വുര്‍ആന്‍ പഠിക്കാനും ക്വുര്‍ആന്റെ ആദര്‍ശം ജീവിതത്തില്‍ പകര്‍ത്താനും എല്ലാവരും തയ്യാറാവണമെന്ന് കെ.ജെ.യു എറണാകുളം പുല്ലേപ്പടി ദാറുല്‍ ഉലൂമില്‍ സംഘടിപ്പിച്ച ക്വുര്‍ആന്‍ സമ്മേളും ആഹ്വാനം ചെയ്തു. വിശ്വാസത്തിലെന്ന പോലെ കര്‍മാനുഷ്ഠാനത്തിലും ക്വുര്‍ആനിനെ മാര്‍ഗ രേഖയാക്കുന്നവര്‍ക്ക് മാത്രമേ പാരത്രിക ജീവിതവിജയം കൈവരിക്കാനാവൂ എന്ന കാര്യം വിസ്മരിക്കരുതെന്ന് കെ.ജെ.യു സംസ്ഥാന സെക്രട്ടറി എം. മുഹമ്മദ് മദനി ഉദ്ബോധിപ്പിച്ചു. ലോക ജനതക്ക് ഐശ്വര്യവും സമാധാനവും വാഗ്ദാനം നല്‍കുന്ന ക്വുര്‍ആനിന്റെ അധ്യാപനങ്ങള്‍ വരച്ചുകാണിച്ച് കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര് ഉള്‍സാരം സമര്‍പ്പിച്ചു. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി പ്രഭാഷണം നടത്തി. ലോകത്തിലെ ഒട്ടു മിക്ക ഭാഷകളിലേക്കും ക്വുര്‍ആന്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിന്റെ പശ്ചാത്തലം വിശദീകരിച്ചുകൊണ്ട് ശംസുദ്ദീന്‍ പാലത്ത് പ്രബന്ധം അവതരിപ്പിച്ചു. കെ.ജെ.യു വൈസ് പ്രസിഡണ്ട് മുഹിയുദ്ദീന്‍ മദനി അധ്യക്ഷത വഹിച്ചു. കെ.എന്‍.എം എറണാകുളം ജില്ലാ പ്രസഡണ്ട് ബാബു സേഠ്, കെ.ജെ.യു ട്രഷറര്‍ അഹമ്മദലി മദനി പ്രസംഗിച്ചു. കെ.എന്‍.എം ജില്ലാ സെക്രട്ടറി നൂര്‍ മുഹമ്മദ് നൂര്‍ഷാ സ്വാഗതവും ത്വാഹാ സാഹിബ് നന്ദിയും പറഞ്ഞു. |
|
|
|
|
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>
|
|
Page 3 of 32 |