close
Welcome To ISLAHIWORLD
 
 
UAE INDIAN ISLAHI CENTER
Click Here

From Hadith Books

Listen Holy Quran Online

Listen Quran Online

Upcoming Events

No events
Become A Member
ഗള്‍ഫ് ഇസ്ലാഹി സംഗമം ജൂലൈ 29ന് കോഴിക്കോട് PDF Print E-mail
Wednesday, 23 June 2010 05:30

കോഴിക്കോട്: ഈ വര്‍ഷത്തെ ഗള്‍ഫ് ഇസ്ലാഹി സംഗമം ജൂലൈ 29 വ്യാഴം രാവിലെ മുതല്‍ കോഴിക്കോട് സി.ഡി. ടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജി.ഐ.സി.സി പ്രസിഡണ്ട് പി. മുഹിയുദ്ദീന്‍ മദനിയും ജനറല്‍ സെക്രട്ടറി പി.എന്‍. അബ്ദുലത്വീഫ് മദനിയും അറിയിച്ചു.

അവധിക്ക് നാട്ടില്‍ വരുന്ന എല്ലാ ഇസ്ലാഹീ പ്രവര്‍ത്തകരുടെയും അഭ്യുദയകാംക്ഷികളുടെയും വ്യക്തമായ വിലാസം ഫോണ്‍ നമ്പര്‍ സഹിതം ജൂലൈ 5ന് മുമ്പ് ജി.ഐ.സി.സി ഓഫീസില്‍ എത്തിക്കാന്‍ ആവശ്യമായ എല്ലാ സംവിധാനങ്ങളും അതത് ഇസ്ലാഹീ സെന്ററുകള്‍ ചെയ്യണമെന്നും നട്ടിലെത്തിയ ആളുകളുടെ വിശദ വിവരങ്ങള്‍ കെ.എന്‍.എം മേഖലാ സെക്രട്ടറി അതത് ജില്ലാ സെക്രട്ടറി മുഖേന ഓഫീസില്‍ എത്തിക്കണമെന്നും ഭാരവാഹികള്‍ അറിയിച്ചു.

 
എം.ജി.എം പ്രവര്‍ത്തക സമിതി PDF Print E-mail
Wednesday, 23 June 2010 05:27

കോഴിക്കോട്: എം.ജി.എം സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ജൂണ്‍ 26ന് രാവിലെ 10 മണിക്ക് മുജാഹിദ് സെന്റര്‍ ന്യൂബ്ളോക്കില്‍ ചേരും (ഇന്‍ശാ അല്ലാഹ്). എല്ലാ പ്രവര്‍ത്തക സമിത അംഗങ്ങളും എത്തിച്ചേരണമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.

 
ക്യൂ.എച്ച്.എല്‍.എസ് വാര്‍ഷിക പരീക്ഷ ജൂണ്‍ 27ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി PDF Print E-mail
Tuesday, 22 June 2010 04:32

കോഴിക്കോട്: ഐ.എസ്.എം സംഘടിപ്പിക്കുന്ന ക്യു.എച്ച്.എല്‍.എസ് സംസ്ഥാല തല പൊതു പരീക്ഷ ജൂണ്‍ 27ന് (ഞായറാഴ്ച) രാവിലെ 10 മണി മുതല്‍ 12 മണിവരെ സംസ്ഥാനത്തെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നടക്കുമെന്ന് ഐ.എസ്.എം ജനറല്‍ സെക്രട്ടറി ടി.കെ. അഷ്റഫ്, ക്യു.എച്ച്.എല്‍.എസ് കണ്‍വീനര്‍ അബ്ദുല്‍ ഖാദിര്‍ പറവണ്ണ എന്നിവര്‍ അറിയിച്ചു. വിശുദ്ധ ഖുര്‍ആനും ഹദീഥും ആധാരമാക്കി 5 വിഭാഗങ്ങളായാണ് പരീക്ഷ നടക്കുക. രണ്ടാം വിഭാഗത്തില്‍ സ്കൂള്‍ പഠിതാക്കള്‍ക്ക് പുറമെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പങ്കെടുക്കാന്‍ സൌകര്യമുണ്ട്. അപേക്ഷിച്ചവര്‍ രാവിലെ 10ന് പരീക്ഷ ഹാളില്‍ എത്തിച്ചേരണം

 
മതപഠന ക്യാമ്പ് 27ന് PDF Print E-mail
Tuesday, 22 June 2010 04:30

പാലക്കാട്: കേരള നദ്വത്തുല്‍ മുജാഹിദീന്‍ കരിങ്ങാനാട് ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 27ന് ഞായറാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം  6 മണിവരെ കരിങ്ങനാട് സലഫിയ്യയില്‍ വെച്ച് നടക്കുന്ന ഏകദിന പഠനക്യാമ്പ് ഹദ്യത്തുല്ല സലഫി ഉദ്ഘാടനം ചെയ്യും (ഇന്‍ശാ അല്ലാഹ്). ക്യാമ്പില്‍ ലാഇലാഹ ഇല്ലല്ലാഹ് എന്ന വിഷയത്തില്‍ പ്രൊഫ. അബ്ദുറഹിമാന്‍ സലഫി, ആചാരങ്ങളും അനാചാരങ്ങളും എന്ന വിഷയത്തില്‍ മുഹമ്മദ് റഫീഖ് സലഫി,  കുടുംബ ഒരു ഇസ്ലാമിക പരിപ്രേക്ഷ്യം എന്ന വിഷയത്തില്‍ അബ്ദുറഹ്മാന്‍ ഫാറൂഖി പൊന്‍മള, വിചാരണ എന്ന വിഷയത്തില്‍ എം. മുഹമ്മദ് മദനി എന്നിവര്‍ ക്ളാസെടുക്കും.

 
കായിക വിനോദം ചൂതാട്ടത്തിന് വഴിവെക്കരുത് - ഐ.എസ്.എം PDF Print E-mail
Wednesday, 16 June 2010 04:55

കോഴിക്കോട്: കായിക വിനോദം ചൂതാട്ടത്തിന് വഴിമാറുന്നത് അപലപനീയവും കായിക ഇനങ്ങളുടെ താത്പര്യങ്ങള്‍ ഹനിക്കുന്നതുമാണെന്ന് ഐ.എസ്.എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

ജീവിതത്തിന്റെ ലക്ഷ്യം വിസ്മരിച്ച് കായിക ആസ്വാദനം ദിനചര്യയുടെ ഭാഗമാക്കുന്ന വിധത്തിലുള്ള പുതിയ തലമുറയുടെ സമീപനം ഗുരുതരമായ സാമൂഹിക ഭവിഷ്യത്തുകള്‍ സൃഷ്ടിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

ആരോഗ്യം സമയം ധനം എന്നിവ രാജ്യത്തിന്റെ വികസനത്തിനും സാമൂഹിക ക്ഷേമത്തിനും ക്രിയാത്മകമായി ഉപയോഗിക്കേണ്ടതിനു പകരം ഫുട്ബോള്‍ ഉള്‍പ്പെടെയുള്ള കായിക വിനോദങ്ങള്‍ക്കുവേണ്ടി ധൂര്‍ത്തടിക്കുന്നത് ദൈവീക അധ്യാപനങ്ങളെ നിഷേധിക്കുന്നതിന് തുല്ല്യമാണ്. കായിക ജ്വരത്തെ നിരുത്സാഹപ്പെടുത്താന്‍ മത രാഷ്ട്രീയ സാമൂഹിക നേതൃത്വം ക്രിയാത്മകമായ ഇടപ്പെടല്‍ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.

എന്തിന്റെ പേരിലായാലും ചൂതാട്ടത്തെ ഇസ്ലാം ശ്ക്തമായി നിരാകരിക്കുന്നുണ്ടെന്ന് മുസ്ലിം സമൂഹം തിരിച്ചറിയണം. കായിക വിനോദങ്ങളുടെ മറവില്‍ കുത്തക കമ്പനികള്‍ തങ്ങളുടെ ഉല്പനങ്ങള്‍ വിറ്റഴിക്കുന്നതിന് ഒരുക്കുന്ന കെണിയില്‍പെടാതിരിക്കാനും, ഉപഭോഗ സംസ്കാരത്തിന്റെ അടിമത്വത്തിലേക്ക് സമൂഹം തെന്നിമാറാതിരിക്കാനും കടുത്ത ജാഗ്രത പാലിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. സമൂഹത്തില്‍ കായിക മത്സരങ്ങള്‍ ജ്വരമായി വളത്തുന്ന വിധം പിന്തുണക്കുന്ന മാധ്യമങ്ങളുടെ സമീപനം മാറണമെന്ന് യോഗം ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥി യുവജനങ്ങള്‍ക്കിടയില്‍ പക്വതയുളള കായിക സംസ്കാരം വളത്തിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് പദ്ധതികള്‍ ആവഷ്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

 
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>

Page 1 of 28

QTube - (Small Clip of Inspirational Talk)